Sunday September 24, 2017
Latest Updates

ഇന്ത്യയിലെ ബിസിനസ് അവസരങ്ങള്‍:ഗോള്‍വേയില്‍ ഫെബ്രുവരി 9 ന് സെമിനാര്‍

ഇന്ത്യയിലെ ബിസിനസ് അവസരങ്ങള്‍:ഗോള്‍വേയില്‍ ഫെബ്രുവരി 9 ന് സെമിനാര്‍

ഗോള്‍വേ:ഇന്ത്യയിലെ ബിസിനസ് അവസരങ്ങളെയും നിക്ഷേപ സാധ്യതകളെകുറിച്ചുമുള്ള പ്രത്യേക സെമിനാര്‍ ഗോള്‍വേയില്‍ നടത്തപ്പെടും.ഇന്ത്യന്‍ എംബസിയും,ഗോള്‍വേ ചേമ്പര്‍ ഓഫ് കൊമേഴ്‌സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സെമിനാര്‍ ഫെബ്രുവരി 9 ന് ചൊവാഴ്ച്ച രാവിലെ 9 മണി മുതല്‍ ഗോള്‍വേയിലെ ക്ലേറ്റണ്‍ ഹോട്ടലിലാണ് നടത്തപ്പെടുന്നത്.

ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലെ നൂതന സാദ്ധ്യതകള്‍,സഹായക മാര്‍ഗനിര്‍ദേശ പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷും,ഇന്ത്യ ഐറീഷ് ട്രേഡ് ഡെസ്‌കിലെ പ്രമുഖരും പങ്കെടുക്കും.

പ്രവേശനം സൗജന്യമാണ്.സെമിനാറില്‍ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവര്‍ elaine@galwaychamber.com എന്ന വിലാസത്തില്‍ ഫെബ്രുവരി 5 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം.

Scroll To Top