Thursday July 20, 2017
Latest Updates

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍ അയര്‍ലണ്ട് പദ്ധതിയൊരുക്കുന്നു:സഹകരണത്തിന്റെ മേഖലകള്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളുമായി ഐ ഡി എ ഇന്ത്യയില്‍

ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കൂടുതല്‍ അവസരം നല്‍കാന്‍  അയര്‍ലണ്ട് പദ്ധതിയൊരുക്കുന്നു:സഹകരണത്തിന്റെ മേഖലകള്‍ ദൃഢമാക്കാനുള്ള ശ്രമങ്ങളുമായി ഐ ഡി എ ഇന്ത്യയില്‍

ബംഗ്ലൂരു: കുടിയേറ്റ നിയമങ്ങളില്‍ നിലവിലുള്ള കര്‍ശനമായ സമീപനങ്ങളില്‍ ഇളവനുവദിച്ചു കൊണ്ട് അയര്‍ലണ്ട് നൂതനമായ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി വെളിപ്പെടുത്തല്‍.ഇന്ത്യന്‍ കമ്പനികള്‍ക്ക് അയര്‍ലണ്ടില്‍ പുതിയ അവസരം നല്‍കാനായുള്ള പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാവുമെന്നു ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഡവലപ്മെന്റ് ഏജന്‍സി (ഐഡിഎ) ഇന്ത്യയില്‍ നടത്തി വരുന്ന പ്രചാരണ പരിപാടിയില്‍ വ്യക്തമാക്കി.

അയര്‍ലണ്ടിലെ സ്റ്റാട്ട് അപ്പുകളുടെ എണ്ണം മൂന്നിരട്ടിയാക്കാനാണ് പദ്ധതി ആവീഷ്‌കരിച്ചിരിക്കുന്നത്.ഇതുവഴി ഇന്ത്യയിലെയടക്കം വിവിധ ഐടി സ്ഥാപനങ്ങള്‍ക്കും സംരംഭകര്‍ക്കും അടുത്ത മൂന്നു വര്‍ഷം കൊണ്ട് അയര്‍ലണ്ടില്‍ അടിസ്ഥാനമുണ്ടാക്കിയെടുക്കാനുള്ള വഴിയൊരുക്കും.യൂറോപ്യന്‍ വിപണിയെ ലക്ഷ്യമിടുന്ന ഇന്ത്യന്‍ സ്റ്റാര്‍ട് അപ്പുകളെ ഐഡിഎയ്ക്കൊപ്പം സഹായിക്കാന്‍ സഹോദര സ്ഥാപനമായ എന്റര്‍പ്രൈസസ് അയര്‍ലണ്ടും ലക്ഷ്യമിടുകയാണ്.

‘ആകര്‍ഷകമായ ടാക്സ് നിരക്കുകള്‍ അനുവദിക്കാന്‍ ഞങ്ങള്‍ തയ്യാറാണ് ,ഫണ്ടിംഗ് സഹായവും 48 മണിക്കൂറിനുള്ളില്‍ രജിസ്ട്രേഷനും ലളിതമായ ക്രമീകരണങ്ങളുമാണ് ഞങ്ങള്‍ പ്രദാനം ചെയ്യുന്നത്. കാരണം ഇത്തരം കമ്പനികളുടെ യൂറോപ്പിലേക്കുള്ള പ്രവേശനകവാടമായി ഐ ഡി എ മാറും ‘ഐഡിഎ അയര്‍ലണ്ട് സി.ഇ.ഒ. മാര്‍ടിന്‍ ഷാനഹാന്‍,ബാംഗ്ലൂരില്‍ പറഞ്ഞു..

‘ഐടി സര്‍വീസസ്,ഫിന്‍ടെക്,ഫാര്‍മസ്യൂട്ടിക്കല്‍സ്,മെഡിക്കല്‍ തുടങ്ങിയവയുമായിഐ ഡി എ അയര്‍ലണ്ട് അസോസിയേറ്റ് ചെയ്തിരിക്കുകയാണ്.ടിസിഎസ്,എച്.സിഎല്‍,വിപ്രോ,മിന്‍ഡ് ഫ്രീ,ടെക് മഹീന്ദ്ര എന്നിവ ഞങ്ങളുമായി ബിപിഒ ഓപ്പറേഷന്‍സ് തുടങ്ങിക്കഴിഞ്ഞു. മാത്രമല്ല സെന്റര്‍ ഓഫ് എക്ലലന്‍സ് സംവിധാനവും സ്ഥാപിച്ചുകഴിഞ്ഞു.ഇന്ത്യയിലെ പ്രമുഖമായ പത്തില്‍ ആറ് ഇന്ത്യന്‍ ഐടി സ്ഥാപനങ്ങളും അയര്‍ലണ്ടിലെത്തിക്കഴിഞ്ഞു.ഇന്‍ഫോസിസിനും ഇവിടെ ആര്‍.ഡി സെന്ററുണ്ട്.ബ്രോവേഴ്സ് ട്രാക്ക്,വോക്കാര്‍ഡിറ്റ്,എസ്എംടി,ക്രോംപ്ടണ്‍ ഗ്രീവ്സ്,ദീപക് ഫാസ്റ്റണേഴ്സ് എന്നിവയാണ് മറ്റ് സ്ഥാപനങ്ങള്‍’.ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ആര്‍.ഡി സെന്ററുകള്‍ തുടങ്ങുന്നതോടെ സാങ്കേതിക മേഖലയെ വളര്‍ത്താന്‍ സഹായിക്കും. മാത്രമല്ല ജോലി സാധ്യതകളും ഏറും.’ ഷഹനാന്‍ പറഞ്ഞു.

അയര്‍ലണ്ട് അതിവേഗം വികസിക്കുകയാണ്. ജനസംഖ്യയിലും വര്‍ക്ക് ഫോഴ്സിലും വിദ്യഭ്യാസരംഗത്തുമെല്ലാം അയര്‍ലണ്ട് മുന്നേറ്റത്തിന്റെ പാതയിലാണ്. 2018 ഓടെ 74 ശതമാനം സ്വദേശീ സ്ഥാപനങ്ങളും ഐസിടി സ്‌കില്‍ ആര്‍ജിക്കണമെന്നതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അവരുടെ വൈദഗ്ധ്യം ഇവിടെയെത്തിക്കും.അവരുടെ 50 ശതമാനത്തിലേറെ വര്‍ക്ക് ഫോഴ്സും രണ്ടു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിലെയോ യൂറോപ്പിലെയോ ആകുമെന്നാണ് കരുതുന്നത്.

സാമ്പത്തിക മാന്ദ്യം നീങ്ങിയതിന് ശേഷം ഒട്ടേറെ വിദഗ്ധരായ വിദേശ ജോലിക്കാര്‍ അയര്‍ലണ്ടിലെത്തിയിട്ടുണ്ട്.ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ ഉപയോഗം ഇന്ത്യക്കാര്‍ക്ക് അയര്‍ലണ്ടില്‍ അവസരമൊരുക്കാന്‍ കൂടുതല്‍ സഹായകമാവും..-ഷഹനാന്‍ പറഞ്ഞു

Scroll To Top