Wednesday December 07, 2016
Latest Updates

ഇന്ത്യയില്‍ സമാധാനമില്ല; ലോക സമാധാന സൂചികയില്‍ 143-മത് സ്ഥാനം മാത്രം

ഇന്ത്യയില്‍ സമാധാനമില്ല; ലോക സമാധാന സൂചികയില്‍ 143-മത് സ്ഥാനം മാത്രം

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് അവസാന സ്ഥാനങ്ങള്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. 162 രാഷ്ട്രങ്ങളുടെ സമാധാനപട്ടികയില്‍ 143-മത് സ്ഥാനം മാത്രമാണ് ഇന്ത്യക്കുള്ളത്. ആഗോള തലത്തില്‍ സിഡ്‌നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്ക്‌സ് ആന്‍ഡ് പീസ് എന്ന സംഘടനയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഐസ്‌ലന്‍ഡ് ആണ് പട്ടികയില്‍ ഒന്നാമത്. ഡെന്‍മാര്‍ക്ക്, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, സ്വിറ്റ്‌സര്‍ലണ്ട്, ഫിന്‍ലന്‍ഡ്, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ചെക്ക് റിപ്പബ്‌ളിക്ക് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടം നേടി. സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവയാണ് ഏറ്റവും പിറകിലുള്ള രാഷ്ട്രങ്ങള്‍. അമേരിക്കയുടെ സ്ഥാനം 94 ആണ്.

മാവോയിസ്റ്റ് മുന്നേറ്റമാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ആഭ്യന്തര കലഹങ്ങള്‍ക്കു പുറമെ അയല്‍ രാഷ്ട്രങ്ങളായ ചൈനയുടെയും പാകിസ്താന്റെയും വെല്ലുവിളി രാജ്യത്തിന് പുറത്തുനിന്നുള്ള സുരക്ഷാ ഭീഷണിയാണ്. സാമുദായിക സംഘര്‍ഷങ്ങളും വര്‍ദ്ധിച്ച അഴിമതിയുമാണ് ഇന്ത്യയെ ലോക സമാധാന പട്ടികയില്‍ പിറകിലെത്തിച്ച മറ്റു കാരണങ്ങള്‍. ജനസംഖ്യാ വൈവിധ്യം മൂല്യം രാജ്യത്ത് വംശീയ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

Scroll To Top