Sunday January 22, 2017
Latest Updates

10 ശതമാനം വളര്‍ച്ച സാധ്യം: ജെയ്റ്റ്‌ലി

10 ശതമാനം വളര്‍ച്ച സാധ്യം: ജെയ്റ്റ്‌ലി

രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിവച്ച്, സാമ്പത്തിക മേഖലയില്‍ ഒമ്പതു മുതല്‍ പത്തു ശതമാനം വരെ വളര്‍ച്ച സാധ്യമാണെന്നു ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപ രംഗത്തു നിരവധി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാറിനു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

പത്തു ശതമാനം വളര്‍ച്ചയെന്ന ലക്ഷ്യത്തിലേക്കെത്താന്‍ ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനവും പര്യാപ്തമായ ജലസേചന സൗകര്യങ്ങളും പ്രാപ്തമാക്കണം. അടിസ്ഥാന സൗകര്യ മേഖലയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ വരേണ്ടതുണ്ട്. ഇതു നിര്‍മാണ മേഖലയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുകയും നേട്ടമുണ്ടാ ക്കുകയും ചെയ്യുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

ഒരു വര്‍ഷംകൊണ്ട് രാജ്യത്ത് ഇത്രവലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിഞ്ഞ മറ്റൊരു സര്‍ക്കാരുമുണ്ടായിട്ടില്ലെന്നു ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടി. ഏറക്കുറെ എല്ലാ മേഖലകളും നിക്ഷേപത്തിനായി തുറന്നുകൊടുത്തു. നടപടിക്രമങ്ങള്‍ കൂടുതല്‍ വേഗത്തിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 26നാണു നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നത്.

 

Scroll To Top