Tuesday December 06, 2016
Latest Updates

ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ കേരളത്തില്‍

ടൊയോട്ടയുടെ ഇന്ത്യയിലെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ കേരളത്തില്‍

കൊച്ചി: ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് അവരുടെ ഇന്ത്യയിലെ ആദ്യ ഡ്രൈവിംഗ് സ്‌കൂള്‍ കൊച്ചിയില്‍ ആരംഭിച്ചു. നിപ്പോണ്‍ ടൊയോട്ടയാണ് കൊച്ചിയില്‍ ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂളിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. മന്ത്രി കെ. ബാബുവാണ് ഡ്രൈവിംഗ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മാനേജിംഗ് ഡയറക്ടര്‍ നവോമി ഇഷി, നിപ്പോണ്‍ ടൊയോട്ട ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ബാബു മൂപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഇന്ത്യയിലുള്ള സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടൊയോട്ടയുടെ നീക്കത്തിന്റെ ഭാഗമാണ് ഡ്രൈവിംഗ് സ്‌കൂള്‍. ഇന്ത്യയില്‍ സുരക്ഷിതമായ ഡ്രൈവിംഗ് എന്ന സന്ദേശം പരത്തി മാര്‍ക്കറ്റിംഗ് കൂടുതല്‍ ശക്തിപ്പെടുത്താനാണ് ടൊയോട്ട ശ്രമിക്കുന്നത്.

അതിനിടെ ടൊയോട്ട വയോസ് ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തി. ഇന്ത്യയില്‍ ടൊയോട്ട വയോസ് അവതരിപ്പിക്കില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും പരീക്ഷണ ഓട്ടം നടത്തിയത് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണെന്ന സംശയം ഉണ്ടാക്കിയിട്ടുണ്ട്. ടൊയോട്ട അന്താരാഷ്ട്ര വിപണികളില്‍ മാത്രം വില്‍ക്കുന്ന വാഹനമാണ് വയോസ്. ഫൈവ് സ്പീഡ് മാനുവലിലും ഫോര്‍ സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സിലും വാഹനം ലഭ്യമാണ്.

 

Scroll To Top