Thursday December 08, 2016
Latest Updates

ഇന്ത്യാ ഡേ ,ഇന്ന് :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,മലയാളിത്തനിമയില്‍ ദേശീയദിനാഘോഷത്തിന് തുടക്കമാവും,ഉപപ്രധാനമന്തി ഉദ്ഘാടനം ചെയ്യും

ഇന്ത്യാ ഡേ ,ഇന്ന് :ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,മലയാളിത്തനിമയില്‍ ദേശീയദിനാഘോഷത്തിന് തുടക്കമാവും,ഉപപ്രധാനമന്തി ഉദ്ഘാടനം ചെയ്യും

ഡബ്ലിന്‍: ഡബ്ലിനില്‍ നാളെ (ശനിയാഴ്ച്ച)നടത്തപ്പെടുന്ന ഇന്ത്യാ ഡേ ആഘോഷങ്ങള്‍ക്ക് നഗരം അണിഞ്ഞൊരുങ്ങി.അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആദ്യ സംഗമമായ ഇന്ത്യ ഡേ ദിനാഘോഷം നാളെ (സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച) ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍(FARMLEIGH HOUSE) രാവിലെ 11 മണി മുതലാണ് ആരംഭിക്കുന്നത്.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകളുടെ ഐക്യവേദി നേതൃത്വം നല്‍കുന്ന ഇന്ത്യാ ഡേ ആഘോഷങ്ങള്‍ ഐറിഷ് ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍ ഉദ്ഘാടനം ചെയ്യും.ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ്  പങ്കെടുക്കും.

ചെണ്ടമേളത്തിന്റെയും താലപൊലിയുടെയും വിശിഷ്ടാതിഥികളെ വേദിയിലേയ്ക്ക് ആനയിക്കുന്ന ഉദ്ഘാടനവേളയില്‍ ഇന്ത്യയിലെ വിവിധ കലാരൂപങ്ങള്‍ അണിനിരക്കും.മലയാളി സമൂഹത്തിന്റെ സവിശേഷമായ സംസ്‌കാരം പ്രകടമാക്കുന്ന പാരമ്പര്യകലാരൂപങ്ങളുടെ പ്രദര്‍ശനം വേദിയെ വര്‍ണ്ണാഭമാക്കും.

ജാതി മതവര്‍ഗഭാഷാ വ്യത്യാസമില്ലാതെ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി, നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളും പങ്കെടുക്കും.യോഗമെഡിറ്റേഷന്‍ വര്‍ക്ക് ഷോപ്പ് ,ഇന്ത്യന്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം, എന്നിവയും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 5 ന് രാവിലെ 11.30 മണി മുതല്‍ 5 മണി വരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഫാംലെ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി താമസിക്കുന്ന വിവിധ സാംസ്‌കാരിക ധാരകളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരികപരിപാടികളും മുന്‍ നിശ്ചയപ്രകാരം നടത്തപ്പെടും.

ചരിത്രത്തില്‍ ആദ്യമായാണ് അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരും ഒന്നിച്ചു ചേരാനുള്ള അവസരം എംബസി ഒരുക്കുന്നത് എന്നതിനാല്‍ ഇന്ത്യാ ഡേ ആഘോഷ പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് അമ്പാസിഡര്‍ അഭ്യര്‍ഥിച്ചു.

പ്രവേശനം സൗജന്യമാണ്.അഞ്ഞൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

Scroll To Top