Wednesday January 25, 2017
Latest Updates

ഡബ്ലിന്‍ ഒരുങ്ങി,ഇന്ത്യാ ഡേ ആഘോഷങ്ങള്‍ ഇന്ന് ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍

ഡബ്ലിന്‍ ഒരുങ്ങി,ഇന്ത്യാ ഡേ ആഘോഷങ്ങള്‍ ഇന്ന് ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ സംഗമമായ ഇന്ത്യ ഡേ ദിനാഘോഷം ഇന്ന് (ഓഗസ്റ്റ് 20,ശനിയാഴ്ച്ച) ഫീനിക്സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍(FARMLEIGH HOUSE)നടത്തപ്പെടും.ഇന്ത്യന്‍ എംബസി നേതൃത്വമെടുത്ത് ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയായ ഫിക്കിയുടെ നേതൃത്വത്തിലാണ് ഇന്ത്യാക്കാരുടെ രണ്ടാമത് ഒത്തുചേരലായ ‘ഇന്ത്യാ ഡേ ഒരുക്കിയിട്ടുള്ളത്.

ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ് ഫിറ്റ്സ് ജെറാള്‍ഡ് ഇന്ത്യ ഡേ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്യും.മന്ത്രി ലിയോ വരേദ്കറും പങ്കെടുക്കും.

അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളും പങ്കെടുക്കും.

രാവിലെ 11.30 മണി മുതല്‍ 5 മണി വരെ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഫാംലെ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അയര്‍ലണ്ടിലെത്തി താമസിക്കുന്ന വിവിധ സാംസ്‌കാരിക ധാരകളില്‍ ഉള്ളവര്‍ അവതരിപ്പിക്കുന്ന കലാ സാംസ്‌കാരികപരിപാടികളും നടത്തപ്പെടും.

ഇന്ത്യാ ഡേ ആഘോഷ പരിപാടികളില്‍ എല്ലാവരും സഹകരിക്കണമെന്ന് അമ്പാസിഡര്‍ രാധിക ലാല്‍ ലോകേഷ് അഭ്യര്‍ഥിച്ചു.പ്രവേശനം സൗജന്യമാണ്.

ഇന്ത്യാ ഡേ പരിപാടികളുടെ നടത്തിപ്പിനായി മുമ്പ് രൂപീകരിച്ച ഫിക്കി (ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കമ്യൂണിറ്റീസ് ഇന്‍ അയര്‍ലണ്ട്)തന്നെയാണ് കൂടുതല്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റികളെ ഉള്‍പ്പെടുത്തി ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.മലയാളികളുടെയും സജീവസാന്നിധ്യം ഇന്ത്യാഡേയ്ക്കുണ്ട്

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍,ഗാര്‍ഡ,പബ്ലിക് വര്‍ക്സ് വകുപ്പ് ,ഫീനിക്സ് പാര്‍ക്ക് അധികൃതര്‍ തുടങ്ങിയവരുടെയെല്ലാം പിന്തുണ നേടികഴിഞ്ഞുവെന്ന് ഫിക്കി ഭാരവാഹികള്‍ അറിയിച്ചു.photo-707x1024

Scroll To Top