Friday December 09, 2016
Latest Updates

ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ ആഹ്വാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു,പിന്തുണയുമായി സംഘടനകള്‍ 

ഇന്ത്യാ ഡേ വിജയിപ്പിക്കാന്‍ ആഹ്വാനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു,പിന്തുണയുമായി സംഘടനകള്‍ 

ഡബ്ലിന്‍:സെപ്റ്റംബര്‍ 5 ന് ശനിയാഴ്ച്ച ഫീനിക്‌സ് പാര്‍ക്കില്‍ നടത്തപ്പെടുന്ന ഇന്ത്യ ഡേയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസ്സിയുടെ ആശിര്‍വാദത്തോടെ സംഘടിപ്പിക്കുന്ന ‘ഇന്ത്യ ഡേ’ ക്ക് വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് അടക്കമുള്ള നിരവധി സംഘടനകള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

ലോകത്തില്‍ ഇന്ത്യയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ‘നാനാത്വത്തിലെ ഏകത്വം’ മെന്ന ആശയത്തിനെ അടിസ്ഥാനമാക്കി അയര്‍ലണ്ടിലെ ഇന്ത്യന്‍ സംഘടനകളെ ഒരു കുടകീഴില്‍ അണിനിരത്താന്‍ ഇന്ത്യന്‍ എംബസി നടത്തിയ ശ്രമങ്ങളുടെ വിജയമാണ് Federation of Indian Communities in Ireland (ഫിക്കി) ന്റെ രൂപീകരണം.

‘ഇന്ത്യ ഡേ’ നടത്തിപ്പാണ് ഇന്ത്യന്‍ സംഘടനകളുടെ ഏകീകരണത്തിനു കാരണമായത്. തീര്‍ച്ചയായും അയര്‍ലണ്ടിലെ ഇന്ത്യക്കാരെ ഒരുമിപ്പിക്കുന്നതില്‍ ‘ഫിക്കി’ യ്ക്ക് ഇനി മുതല്‍ ഒരു പ്രധാന പങ്ക് വഹിക്കാനാവും.

ഭാഷയുടെയും മറ്റും അടിസ്ഥാനത്തില്‍ രൂപികൃതമായ പല ഇന്ത്യന്‍ സംഘടനകള്‍ ഒരുമിക്കുമ്പോള്‍ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യം അയര്‍ലണ്ടില്‍ പ്രകടിപ്പിക്കാനും തദ്ദേശിയര്‍ക്ക് അതില്‍ ഭാഗമാവാനും ഉള്ള അവസരമാണ് ഒരുങ്ങുന്നത്. 

അയര്‍ലണ്ടിലെ മലയാളികളുടെ പ്രമുഖ സംഘടനയായ ഡബ്ല്യു.എം.സി അയര്‍ലണ്ട് പ്രോവിന്‍സ് ‘ഇന്ത്യ ഡേ’ ക്ക് ആശംസകള്‍ നേരുന്നതിനൊപ്പം എല്ലാ മലയാളികളെയും വിവിധ രാജ്യക്കാരായ അവരുടെ സുഹൃത്തുകളേയും ഈ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.

ഈ വരുന്ന ശനിയാഴ്ച (സെപ്റ്റംബര്‍ 5 ന്) ഉച്ചയ്ക്ക് 12 മണി മുതലാണ് 5 മണി വരെ നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളാണ് ഡബ്ലിനിലെ ഫിനിക്‌സ് പാര്‍ക്കിലുള്ള ഫാംലെ ഹൗസില്‍ ഒരുക്കിയിട്ടുള്ളത്.

വിവരങ്ങള്‍ക്ക്: www.indiaday.ie

Scroll To Top