Thursday September 21, 2017
Latest Updates

ഉത്സവച്ഛായയില്‍, ആഹ്ലാദതിമര്‍പ്പോടെ ഇന്ത്യാ ഡേ ആഘോഷം,മലയാളത്തനിമയുടെ തുടികൊട്ടി ഡബ്ലിന്‍ ഉണര്‍ന്നു,ഒരൊറ്റ ഭാരതശബ്ദമുയര്‍ത്തി അയര്‍ലണ്ടിലെ ഭാരതീയര്‍ അണിചേര്‍ന്നു 

ഉത്സവച്ഛായയില്‍, ആഹ്ലാദതിമര്‍പ്പോടെ ഇന്ത്യാ ഡേ ആഘോഷം,മലയാളത്തനിമയുടെ തുടികൊട്ടി ഡബ്ലിന്‍ ഉണര്‍ന്നു,ഒരൊറ്റ ഭാരതശബ്ദമുയര്‍ത്തി അയര്‍ലണ്ടിലെ ഭാരതീയര്‍ അണിചേര്‍ന്നു 

in in dഡബ്ലിന്‍:മലയാളിതനിമയിലും മലയാളികളുടെ നേതൃത്വത്തിലും അയര്‍ലണ്ടില്‍ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ ഇന്ത്യാ ഡേ ആഘോഷങ്ങള്‍ ശ്രദ്ധേയമായി.വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍, ഉത്സവച്ഛായയില്‍ ഭാരതീയ ഗ്രാമീണ ഭംഗിയിലും നാടന്‍ കലകളുടെയും,നടന ചാതുരിയുടെയും മികവില്‍ ഭാരതമെന്ന ഒരൊറ്റ വികാരത്തില്‍ ഏക മനസോടെ എത്തിയ ജന സഹസ്രങ്ങള്‍ ഇന്ത്യാ ഡേ ആഘോഷങ്ങള്‍ക്ക് മിഴിവേകി.
ഡബ്ലിനിലെ ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍ ഇന്നലെ രാവിലെ 11 മണി മുതല്‍ ആരംഭിച്ച ആഘോഷവേളയെ അനുഗ്രഹിച്ചു കൊണ്ട് തെളിഞ്ഞു കത്തിയ ഐറിഷ്‌സൂര്യന്‍ ഇന്ത്യാ ഡേയിലേയ്ക്ക് ജന സഹസ്രങ്ങളെ ആകര്‍ഷിച്ചു.

 നഗരത്തിന്റെ ഒട്ടേറെ സ്ഥലങ്ങളില്‍ ഓണത്തിന്റെയും ജന്മാഷ്ട്ടമിയുടെയും ആഘോഷ തിരക്കുകള്‍ക്കിടയിലും ഉച്ചയോടെ സമ്മേളനവേദി സജീവമായി.

ബെല്‍ഫാസ്സ്റ്റില്‍ നിന്നെത്തിയ പഞ്ചവാദ്യ സംഘം ഒരുക്കിയ മേളപ്പെരുക്കത്തില്‍ ഒരു വേള കേരളീയമായ അന്തരീക്ഷം ഉത്സവ നഗരിയില്‍ തുടികൊട്ടി.ഒന്നര മണിയോടെയെത്തിയ ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടനും, ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് അടക്കമുള്ള വിഷിഷ്ട്ടാതിഥികള്‍ക്കും ചന്ദനം ചാര്‍ത്തിയും,ആരതി ഉഴിഞ്ഞും താലപ്പൊലിയുടെ അകമ്പടിയോടെ വരവേല്പ്പ് നല്കി. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകളുടെ ഐക്യവേദി നേതൃത്വം നല്‍കുന്ന ഇന്ത്യാ ഡേ ആഘോഷങ്ങള്‍ ഐറിഷ് ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍ ഉദ്ഘാടനം ചെയ്യും. പങ്കെടുക്കും.

ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍ ഉത്ഘാടന പ്രസംഗം നടത്തി.ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മള ചരിത്രം അനുസ്മരിച്ച ബര്‍ട്ടന്‍ അടുത്തകാലങ്ങളില്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സുദൃഡമായിട്ടുള്ള പരസ്പര സൗഹാര്‍ദം വികസനത്തിന്റെയും സഹവര്‍തിത്വത്തിന്റെയും മേഖലയില്‍ ലോകത്തിനു തന്നെ മാതൃകയാവുമെന്ന് പ്രത്യാശിച്ചു.

അയര്‍ലണ്ടിലെ വിവിധ ഇന്ത്യന്‍ സംഘടനകളെയും സമുദായങ്ങളെയും പ്രതിനിധീകരിച്ചുള്ള പ്രമുഖര്‍ അണിനിരന്ന വേദിയില്‍ വിശിഷ്ട്ടാതിഥികള്‍ ഭദ്രദീപം കൊളുത്തിയതോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കമായി.

ജാതി മതവര്‍ഗഭാഷാ വ്യത്യാസമില്ലാതെ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി, നടത്തപ്പെട്ട മേള എന്ത് കൊണ്ടും നഗരത്തിനു പുതുമയായി.

നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി നിരവധി പ്രദേശവാസികളും പങ്കെടുക്കാന്‍ എത്തിയിരുന്നു.യോഗ മെഡിറ്റേഷന്‍ വര്‍ക്ക് ഷോപ്പ് ,ഇന്ത്യന്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം,എന്നിവയും വൈവിധ്യമായ രുചി ഭേദങ്ങളുടെ സാന്നിധ്യവും മേളയെ സജീവമാക്കി.

ഫിക്കിയെന്ന പേരില്‍ രൂപീകൃതമായ സംഘടനയുടെ തണലില്‍ ഒരുക്കിയ മേളയുടെ നേതൃത്വത്തില്‍ മലയാളികളുടെ സാന്നിധ്യം സജീവമായിരുന്നു.ഒരു വേള മാറ്റി വെച്ച ഇന്ത്യാ ഡേ ആഘോഷം വീണ്ടും നടത്താനുള്ള നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചു ചുമതല ഏറ്റെടുത്ത സൈലോ സാമിന്റെ നേതൃത്വത്തിലുള്ള മലയാളി സംഘത്തിന്റെ സംഘാടക വൈഭവമാണ് മേളയെ വിജയമാക്കിയത് എന്ന് പറയാം.

രാജസ്ഥാനി സംഘത്തിലെ ബാബുലാല്‍ യാദവ്,ഐറിഷ് ഇന്ത്യ ബിസിനസ് കൌണ്‍സില്‍ ചെയര്‍മാന്‍ പ്രശാന്ത് ശുക്ല,ഐറിഷ് പീസ് സെക്രട്ടറി ഡോ.പൂരി,കലാ പ്രവര്‍ത്തകനായ സിറാജ് സൈദി തുടങ്ങിയവരോടൊപ്പം കലാസാംസ്‌കാരിക വിഭാഗത്തിന്റെ ചുമതല നിര്‍വഹിച്ച നോബിള്‍ മാത്യു,ജോജി അബ്രാഹം, ജോര്‍ജ് പള്ളിക്കുന്നത്ത് എന്നിവരുടെയും നേതൃത്വം ഇന്ത്യാ ഡേ ആഘോഷങ്ങളെ അണിയിച്ചൊരുക്കാന്‍ സഹായിച്ചു.

നൂറു ശതമാനം വിജയം എന്ന് പറയാനാവില്ലെങ്കിലും പരിമിതമായ സമയ സൗകര്യങ്ങളിലും,മേളയെ മികച്ചതാക്കിയതില്‍ സംഘടകര്‍ക്ക് അഭിമാനിക്കാം.ഇതൊരു തുടക്കം എന്ന നിലയില്‍ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ ദീര്‍ഘ വീക്ഷണത്തോടെ പരിപാടികള്‍ ആസൂത്രണം ചെയ്യാനുള്ള പരിശ്രമങ്ങള്‍ കാലേകൂട്ടി തുടങ്ങിയാല്‍ അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യാക്കാരുടെയും ആത്മാഭിമാനം ഉയര്‍ത്തുന്ന വേളയായി ഇന്ത്യാ ഡേ ആഘോഷം മാറുമെന്നതില്‍ സംശയമില്ലെന്ന പൊതു വികാരം ഉയര്‍ത്താനും ഈ വര്‍ഷത്തെ ഇന്ത്യാ ഡേ ആഘോഷങ്ങള്‍ കാരണമായി.

RELATED NEWS :ഇന്ത്യ ഡേ ആഘോഷം :ഫോട്ടോ ഗാലറി 

http://irishmalayali.com/india-day-photos/

വാര്‍ത്ത :റെജി സി ജേക്കബ് / ഫോട്ടോ :മജു പേയ്ക്കല്‍ in in sin in stind d 4ind d 5in d d 6

ind d 3

Scroll To Top