Tuesday February 21, 2017
Latest Updates

ചെണ്ടമേളക്കാരും നര്‍ത്തകരുമെത്തി…ഡബ്ലിനില്‍ ഇന്ത്യാ ഡേ ആഘോഷത്തിന് അരങ്ങൊരുങ്ങി 

ചെണ്ടമേളക്കാരും നര്‍ത്തകരുമെത്തി…ഡബ്ലിനില്‍ ഇന്ത്യാ ഡേ ആഘോഷത്തിന് അരങ്ങൊരുങ്ങി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഇന്ത്യാക്കാരുടെ ആദ്യ സംഗമമായ ഇന്ത്യ ഡേ ദിനാഘോഷം ഇന്ന് ഫീനിക്‌സ് പാര്‍ക്കിലെ ഫാംലെ ഹൗസില്‍(FARMLEIGH HOUSE) വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പരിപാടികളോടെ കൊണ്ടാടും 

ഇന്ന് (സെപ്റ്റംബര്‍ 5 ശനിയാഴ്ച്ച) രാവിലെ 11 മണി മുതല്‍ സമ്മേളനസ്ഥലത്തേയ്ക്ക് പ്രവേശനം ആരംഭിക്കും.കൃത്യം ഒരു മണിക്ക് ഉദ്ഘാടനസമ്മേളനം ആരംഭിക്കും. ഐറിഷ് ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍,ഇന്ത്യന്‍ അമ്പാസിഡര്‍ രാധികാ ലാല്‍ ലോകേഷ് ,ടി ഡി മാര്‍ എന്നിവരെ സ്വീകരിച്ചാനയിക്കും. ഉദ്ഘാടനവേദിയില്‍ മലയാളി സമൂഹത്തിന്റെ തനിമ വിളിച്ചോതുന്ന നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.ചെണ്ടമേളത്തിന്റെയും താലപൊലിയുടെയും ആവേശത്താല്‍ ഫാംലെ ഹൗസ് മുഖരിതമാകും.

ഐറിഷ് ഉപപ്രധാനമന്തി ജോണ്‍ ബര്‍ട്ടന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ തുടക്കമിടുന്ന ആഘോഷ പരിപാടികള്‍ നാല് മണിയോടെ സമാപിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സംഘടനകളുടെ കൂട്ടായ്മയായ ഫിക്കിയാണ് ഇന്ത്യാ ഡേ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ജാതി മതവര്‍ഗഭാഷാ വ്യത്യാസമില്ലാതെ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യാക്കാരെയും ഒന്നിച്ചു കൂട്ടി പാരമ്പര്യ നൃത്ത സംഗീതപരിപാടികളും ഭക്ഷ്യമേളയുമായി, നടത്താന്‍ നിശ്ചയിച്ചിട്ടുള്ള പുതിയ പരിപാടിയില്‍ ഇന്ത്യാ ഐറിഷ് സൗഹൃദത്തിന്റെ പ്രതീകമായി പ്രദേശവാസികളും പങ്കെടുക്കും.യോഗമെഡിറ്റേഷന്‍ വര്‍ക്ക് ഷോപ്പ് ,ഇന്ത്യന്‍ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും പ്രദര്‍ശനം, എന്നിവയും ഉണ്ടായിരിക്കും.

പ്രവേശനം സൗജന്യമാണ്.അഞ്ഞൂറോളം കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

.

Scroll To Top