Wednesday December 07, 2016
Latest Updates

ഓഗസ്റ്റ് 21 ന് 21 കോടതികളില്‍ സ്‌ഫോടനം നടത്തി 21 ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണികത്ത് ,സുരക്ഷ കര്‍ശനമാക്കി

ഓഗസ്റ്റ് 21 ന് 21 കോടതികളില്‍ സ്‌ഫോടനം നടത്തി 21 ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ഭീഷണികത്ത് ,സുരക്ഷ കര്‍ശനമാക്കി

 ന്യൂഡല്‍ഹി: സ്‌ഫോടന പരമ്പരകളിലൂടെ പഞ്ചാബ് ഹരിയാന ഹൈക്കോടതികളിലെ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. ഭീഷണിക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ക്കും കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ബുധനാഴ്ച സുപ്രീം കോടതി സമുച്ചയം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി ഇമെയില്‍ സന്ദേശം ലഭിച്ചത് സുരക്ഷാ ഉദ്യോഗസ്ഥരില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

രണ്ട് കോടതികളില്‍നിന്നുമുള്ള 21 ജഡ്ജിമാരെ 21 സ്‌ഫോടനങ്ങളിലൂടെ ഓഗസ്റ്റ് 21ന് കൊലപ്പെടുത്തുമെന്ന് വിശദീകരിക്കുന്ന രീതിയിലുള്ള ഭീഷണി സന്ദേശമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. പഞ്ചാബി ഭാഷയിലാണ് സന്ദേശം തയ്യാറാക്കിയിരുന്നത്. പഞ്ചാബ് സര്‍ക്കാരിന് ഓഗസ്റ്റ് 21 ഒരു ഇരുണ്ട ദിനമായിരിക്കുമെന്നും പഞ്ചാബിലും ചത്തീസ്ഗഢിലും തങ്ങള്‍ളുടെ സുഹൃത്തുക്കള്‍ കൊല്ലപ്പെട്ടതിലുള്ള പ്രതികാരമാണിതെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്.

ഭീഷണിയുടെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്ന് പോലീസ് കമ്മീഷണര്‍ സന്ദീപ് കുമാര്‍ ശര്‍മ വ്യക്തമാക്കി. ഇതുകൊണ്ടുതന്നെ യഥാര്‍ത്ത പ്രതികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പക്ഷേ പോലീസ് ജാഗരൂകരാണ്. അന്വേഷണം ആരംഭിച്ചതായും ഭീഷണിക്ക് പിന്നില്‍ ആരെന്ന് ഉടന്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. കോടതികള്‍ക്കും ജഡ്ജിമാരുടെ ജീവനും ഭീഷണി തുടര്‍ക്കഥയാവുകയാണ്. സുപ്രീംകോടത തകര്‍ക്കുമെന്ന ഭീഷണിക്ക് പുറമെ മുംബൈ സ്‌ഫോടനക്കേസിലെ പ്രതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ച ജഡ്ജി ജസ്റ്റിസ് ദീപക് മിശ്രയെ വധിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് മേമന് തൂക്കുമരം വിധിച്ച മൂന്നു ജഡ്ജിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചിരുന്നു

Scroll To Top