Tuesday December 06, 2016
Latest Updates

ഇന്ത്യയ്ക്ക് യൂ എന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം:എതിര്‍പ്പില്ലെന്ന് ചൈന 

ഇന്ത്യയ്ക്ക് യൂ എന്‍ സുരക്ഷാ കൌണ്‍സിലില്‍ സ്ഥിരാംഗത്വം:എതിര്‍പ്പില്ലെന്ന് ചൈന 

ബീജിങ്:യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം നല്‍കുന്നതില്‍ തെറ്റില്ലെന്ന് ചൈന.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനാ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ചൈന നിലപാട് വ്യക്തമാക്കിയത്.മെയ് 15നാണ് പ്രധാനമന്ത്രി ചൈന സന്ദര്‍ശിക്കുന്നത്.

അതേസമയം ഇന്ത്യയോടൊപ്പം ബ്രസീലിനും അംഗത്വം നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്നും ചൈന വ്യക്തമാക്കി.എന്നാല്‍ ജപ്പാന് അംഗത്വം നല്‍കുന്നതിനെ എതിര്‍ക്കുന്നതായും ചൈനയുടെ വിദേശകാര്യവക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.എന്നാല്‍ മുമ്പ് ഇന്ത്യയ്ക്ക് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അംഗത്വം നല്‍കുന്നതിന് അറ്റവുമധികം എതിര്‍ത്തവരായിരുന്നു ചൈന.

കുറച്ച് നാളുകള്‍ക്ക് മുമ്പെ ഇന്ത്യ ചൈനാ ബന്ധം വഷളായിരുന്നു.അരുണാചല്‍ പ്രദേശിലും ജമ്മുകാശ്മീരിലെ ലഡാക്കിലുമുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഇരുരാജ്യങ്ങളിലെയും ബന്ധം വഷളാകാന്‍ കാരണമായിരുന്നു.2014ല്‍ 

ചൈനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തിലൂടെയും വിദേശകാര്യ മന്ത്രി സുഷ്മാ സ്വരാജിന്റെ ചൈന സന്ദര്‍ശനത്തിലൂടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടാന്‍ കാരണമായി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബീജിങ് സന്ദര്‍ശനവും ഇന്ത്യചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടാന്‍ കാരണമായേക്കും.

Scroll To Top