Friday December 09, 2016
Latest Updates

ഇന്ത്യാ ബജറ്റ് 2015 :പാവപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കി അരുണ്‍ ജൈറ്റ്‌ലി: വിദേശത്തെ സ്വത്തുക്കള്‍ മറച്ചുവെച്ചാല്‍ ശിക്ഷിക്കപ്പെടാം

ഇന്ത്യാ ബജറ്റ് 2015 :പാവപ്പെട്ടവര്‍ക്ക് പ്രതീക്ഷ നല്‍കി അരുണ്‍ ജൈറ്റ്‌ലി: വിദേശത്തെ സ്വത്തുക്കള്‍ മറച്ചുവെച്ചാല്‍ ശിക്ഷിക്കപ്പെടാം

a jetfm bന്യൂഡല്‍ഹി: ദീര്‍ഘ കാലാടിസ്ഥാനത്തില്‍ ഇന്ത്യയ്ക്ക് ഏറെ ഗുണകരമാകും എന്ന നിഗമനത്തോടെ അരുണ്‍ ജയിറ്റ്‌ലിയുടെ ആദ്യബജറ്റ് പൊതുവേ സ്വാഗതം ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.

കോര്‍പ്പറേറ്റ് നികുതി കുറച്ചപ്പോള്‍ ഇടത്തരക്കാര്‍ക്കായി പ്രതീക്ഷിച്ചത്ര ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടെങ്കിലും ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് അടക്കമുള്ള സാമൂഹ്യ സുരക്ഷാ മേഖലകളില്‍ അവര്‍ക്കും ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പക്ഷം അവകാശപ്പെടുന്നത്.

ബിനാമി ഇടപാടുകാര്‍രെയും കള്ളപ്പണ നിക്ഷേപകര്‍ക്കുമെതിരെ കേന്ദ്ര ബജറ്റില്‍ പരാമര്‍ശമുണ്ട്..ബിനാമി ഇടപാടുകള്‍ തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരും. കള്ളപ്പണ നിക്ഷേപത്തിന് പത്ത് വര്‍ഷം വരെ തടവും ഏര്‍പ്പെടുത്തും.വിദേശത്തെ സ്വത്ത് മറച്ചു വെച്ചാലും ശിക്ഷിക്കപ്പെടാം.

കൂടാതെ, കള്ളപ്പണ നിക്ഷേപം തടയാന്‍ സമഗ്ര നിയമം ഈ സമ്മേളനത്തില്‍ പാസാക്കുമെന്നും അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. കള്ളപ്പണത്തിന് 300 ശതമാനം പിഴയേര്‍പ്പെടുത്തും. . 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി ഏര്‍പ്പെടുത്തും.

ബഡ്ജറ്റില്‍ ആദായ നികുതി പരിധിയില്‍ മാറ്രം വരുത്താന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തയ്യാറായില്ല. നിലവില്‍ 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ 10 ശതമാനവും പത്തുലക്ഷം വരെ 10 ശതമാനവുമാണ് നികുതി. പത്തു ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി. ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാതിരുന്നാല്‍ പത്ത് വര്‍ഷം വരെ തടവും 300 ശതമാനം പിഴയും നല്‍കേണ്ടി വരും. അടുത്ത നാല് വര്‍ഷത്തേക്ക് കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 25 ശതമാനമായി കുറച്ചു. 

ഒരു കോടി രൂപ മുതല്‍ മുകളിലേക്ക് വരുമാനമുള്ള അതിസമ്പന്നര്‍ക്ക് നികുതിക്ക് പുറമെ രണ്ട് ശതമാനം സര്‍ച്ചാര്‍ജ്ജും ഏര്‍പ്പെടുത്തി. ഇതിലൂടെ 9000 കോടി രൂപ സര്‍ക്കാരിന് അധികമായി ലഭിക്കും. സ്വത്ത് നികുതിയും വേണ്ടെന്ന് വച്ചു. സ്വത്ത് നികുതിയിലൂടെ സര്‍ക്കാരിന് 1008 കോടി രൂപ ലഭിച്ചിട്ടുണ്ടെന്നും ജെയ്റ്റ്‌ലി പ്രസംഗത്തില്‍ വ്യക്തമാക്കി. സേവന നികുതി 14 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.

കേരളത്തിന് ഈ ബജറ്റും നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. കേരളം ഏറെ ഉറ്റു നോക്കിയിരുന്നത് എയിംസിനായിരുന്നു. എന്നാല്‍, തിരുവനന്തപുരത്തെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ സര്‍വ്വകലാശാലയാക്കി മാറ്റുമെന്നും ധനമന്ത്രി ജയ്റ്റ്‌ലി ഉറപ്പ് നല്‍കി. ഇത്, ആശ്വാസജനകമാണ്. എന്നാല്‍, എയിംസിനെ കുറിച്ച് ഒരു പരാമര്‍ശവും ഇല്ല. കേരളത്തിന് എയിംസ് അനുവദിച്ചില്ല.കേരളം ഇന്ത്യയുടെ ഭൂപടത്തില്‍ ഉണ്ടോ എന്ന് സംശയം ഉയര്‍ത്തും വിധമാണ് കേന്ദ്ര ബജറ്റെന്ന് സംസ്ഥാന ധനമന്ത്രി കെ എം മാണി പ്രതീകരിച്ചു. 



Scroll To Top