Monday December 05, 2016
Latest Updates

മാഗി ഇന്ത്യയില്‍ നിരോധിച്ചു, അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ക്കെതിരെ കേസ്

മാഗി ഇന്ത്യയില്‍ നിരോധിച്ചു, അമിതാഭ് ബച്ചനടക്കമുള്ള താരങ്ങള്‍ക്കെതിരെ കേസ്

ആരോഗ്യത്തിന് ഹാനികരമായ പദാര്‍ത്ഥങ്ങള്‍ കൂടിയ അളവില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നെസ്‌ലെയുടെ മാഗി ന്യൂഡില്‍സിന് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ഉത്പന്നത്തിന് നിരോധനം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.

ഭക്ഷ്യ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ലെന്ന് ജെപി നഡ്ഡ പറഞ്ഞു. നിരോധന നടപടികളുടെ ഭഗമായി മാഗിയുടെ ഒന്‍പത് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നെസ്‌ലേക്ക് നിര്‍ദ്ദേശം നല്‍കി.

നേരത്തെ ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി ന്യൂഡില്‍സ് സുരക്ഷിതമാണെന്നും ഇപ്പോഴുണ്ടാകുന്ന വിവാദങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും അറിയിച്ചുകൊണ്ട് നെസ്‌ലെ സിഇഒ പോള്‍ ബുലൂക്ക് രംഗത്തെത്തിയിരുന്നു. വാര്‍ത്തകളില്‍ വന്ന തരത്തില്‍ ലെഡും, മോണോ സോഡിയം ഗ്‌ളൂട്ടാമേറ്റും മാഗിയില്‍ ചേര്‍ക്കുന്നില്ലെന്നും പരിശോധനക്കയച്ച സാമ്പിളുകളെല്ലാം സുരക്ഷിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതെന്നുമായിരുന്നു പോള്‍ അറിയിച്ചത്.

അതേസമയം മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലേയ്‌ക്കെതിരെയും പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, പ്രീതി സിന്റ, മാധുരി ദീക്ഷിത് എന്നിവര്‍ക്കെതിരെയും ബിഹാറിലെ മുലാഫൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. താരങ്ങള്‍ക്കെതിരെ കേസെടുക്കാമെന്ന് കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

Scroll To Top