Sunday December 04, 2016
Latest Updates

ഓസിസ് നിരയെ തകര്‍ത്തു തരിപ്പണമാക്കി ഇന്ത്യ

ഓസിസ് നിരയെ തകര്‍ത്തു തരിപ്പണമാക്കി ഇന്ത്യ

മൊഹാലി: വിരാട് കോഹ് ലിയുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ഓസിസ് നിരയെ തകര്‍ത്തുതരിപ്പണമാക്കി ആറ് വിക്കറ്റ് ജയത്താടെ സെമിയില്‍ പ്രവേശിച്ചു. കോഹ്‌ലി പുറത്താകാതെ 51 പന്തില്‍ നിന്നും 82 റണ്‍സെടുത്തു.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 161 റണ്‍സിന്റെ വിജയ ലക്ഷ്യം അഞ്ചു പന്തും ആറു വിക്കറ്റഉം ബാക്കി അവശേഷിക്കെ ഇന്ത്യ മറി കടന്നു.

യുവരാജ് സിംഗും കോഹ് ലിയും ചേര്‍ന്ന് തുടക്കമിട്ട റണ്‍ വേട്ട ധോണിയും കോഹ് ലിയും തുടരുകയും മത്സരം ഇന്ത്യ നേടുകയും ചെയ്തു. ധോണി 10 പന്തില്‍ നിന്ന് 18 റണ്‍സ് നേടി.

യുവരാജ് സിംഗ് 21 റണ്‍സെടുത്തു. മത്സരത്തിനിടെ കാലിനു പരിക്കു പറ്റിയത് യുവരാജിന്റെ പ്രകടനത്തെ ബാധിച്ചു.

ടോസ് നേടിയ ഓസിസ് ഇന്ത്യയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ ആരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 160 റണ്‍സ് സ്വന്തമാക്കി. ഫിഞ്ച് 43 റണ്‍സും മാക്‌സ് വെല്‍ 31 റണ്‍സും നേടി. നിവീന്‍ മൂന്നു പന്തില്‍ നിന്ന് 10റണ്‍സ് നേടി.

Scroll To Top