Sunday December 11, 2016
Latest Updates

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ഓണാഘോഷം ഇന്ന്

ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ഓണാഘോഷം ഇന്ന്

സ്ലൈഗോ :ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷപരിപാടികള്‍ ഇന്ന് (സെപ്റ്റംബര്‍ 17,ശനിയാഴ്ച)നടത്തപ്പെടുമെന്ന് പബ്ലിക് റിലേഷന്‍ ഓഫിസര്‍ ബെബില്‍ പഞ്ഞിക്കാട്ടില്‍ അറിയിച്ചു.

ദശാബ്ദിയിലേയ്ക്ക് കടക്കുന്ന അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ സംഘടന വൈവിധ്യപൂര്‍ണ്ണമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.പതിവ് കലാപരിപാടികള്‍ക്കും ഓണത്തപ്പന്റെ വരവേല്‍പ്പിനും സദ്യയ്ക്കുമൊപ്പം പ്രശസ്ത ഗായകന്‍ ശ്യാം ഇസാദിന്റെ നേതൃത്വത്തില്‍ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.on-on

സ്ലൈഗോയിലെ മുഴുവന്‍ ഇന്ത്യന്‍ സമൂഹവും ഒന്നിച്ചു ചേര്‍ന്നാണ് ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും’സ്ലൈഗോ ഓണത്തിനുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ബെബില്‍ പഞ്ഞിക്കാട്ടില്‍:0894216724
മനോജ് എസ് നായര്‍:0894630534

Scroll To Top