Thursday December 08, 2016
Latest Updates

കാനഡയും ഇന്ത്യയും യുറേനിയം കരാറില്‍ ഒപ്പു വച്ചേക്കും

കാനഡയും ഇന്ത്യയും യുറേനിയം കരാറില്‍ ഒപ്പു വച്ചേക്കും

ഇന്ത്യയിലേക്ക് യുറേനിയം കയറ്റി അയക്കുന്നതിനായുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും കാനഡയും ഒപ്പ് വച്ചേക്കും.

കാനഡയിലെ യുറേനിയം ഉത്പാദകരായ കാമിക്കൊ കോര്‍പ്പ് ഇന്ത്യയിലെ ആണവ റിയാക്ടറുകള്‍ക്ക് യുറേനിയം വിതരണം ചെയ്യുന്നതിനായുള്ള നൂറു കണക്കിനു മില്യണ്‍ ഡോളറിന്റെ വമ്പന്‍ കരാറാണിത്. മോഡിയുടെ കാനഡ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച തന്നെ കരാര്‍ ഒപ്പ് വക്കാനാണ് സാധ്യത.

ഇന്ത്യ തങ്ങളുടെ സാങ്കേതിക വിദ്യ അണുവായുധം നിര്‍മ്മിക്കാനായി ഉപയോഗിക്കുന്നു എന്നാരോപിച്ച് 1970കളില്‍ രാജ്യത്തേക്കുള്ള യുറേനിയം കയറ്റുമതി കാനഡ നിരോധിച്ചിരുന്നു. 2013 ല്‍ ‘കാനഡ ഇന്ത്യ ന്യൂക്ലിയര്‍ കോപ്പറേഷന്‍ എഗ്രീമെന്റ്’ എന്ന പ്രതീകാത്മക കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പു വച്ചിരുന്നെങ്കിലും കയറ്റുമതി ആരംഭിക്കുനത് സംബന്ധിച്ച് ധാരണയായിരുന്നില്ല.

ഏപ്രില്‍ പതിനാലിനാണ് യൂറോപ്യന്‍ പര്യടനം കഴിഞ്ഞ് മോഡി കാനഡയിലെത്തിയത്. 42 വര്ഷത്തിനു ശേഷമാണ് ഉഭയ കക്ഷി സന്ദര്‍ശനത്തിനായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കാനഡയിലെത്തുന്നത്.

 

Scroll To Top