Sunday December 04, 2016
Latest Updates

ആവശ്യങ്ങളുടെ പെരുമഴയുമായി സ്വതന്ത്രന്മാര്‍;പൊറുതി മുട്ടിയ എന്‍ഡ കെന്നി മുട്ടുമടക്കുന്നു

ആവശ്യങ്ങളുടെ പെരുമഴയുമായി സ്വതന്ത്രന്മാര്‍;പൊറുതി മുട്ടിയ എന്‍ഡ കെന്നി മുട്ടുമടക്കുന്നു

ഡബ്ലിന്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹായം തേടിയ ഫിന്‍ ഗേല്‍ പാര്‍ട്ടി നേതാവ് എന്‍ഡ കെന്നിക്കു മുന്നില്‍ ആവശ്യങ്ങളുടെ പെരുമഴയുമായി സ്വതന്ത്ര ടി.ഡിമാര്‍. പിന്തുണ അവശ്യമായ സാഹചര്യത്തില്‍ പല ആവശ്യങ്ങളും അംഗീകരിക്കാമെന്ന് ഉറപ്പു നല്‍കിയ കെന്നി സ്വതന്ത്രന്മാര്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കുകയാണ്.
ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളുടെ നികുതി കുറയ്ക്കുക, രാജ്യത്തെ എല്ലാ ബാറിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സ്ഥാപിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ കെന്നി അംഗീകരിച്ചതായാണ് വാര്‍ത്ത. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഏപ്രില്‍ 6നു നടക്കുന്ന വോട്ടെടുപ്പില്‍ സ്വതന്ത്രന്മാര്‍ കെന്നിയെ പിന്തുണച്ചേക്കും.

സ്വതന്ത്രരുടെ മറ്റൊരു പ്രധാന ആവശ്യമായ ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളുടെ നിലനില്‍പ്പും കെന്നി അംഗീകരിച്ചു. രക്ഷിതാക്കളുടെ സമ്മതമില്ലാതെ ചെറിയ സ്‌കൂളുകള്‍ പൂട്ടില്ല എന്ന് അദ്ദേഹം ഉറപ്പു നല്‍കി. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തിനും കെന്നി പച്ചക്കൊടി കാട്ടിയിട്ടുണ്ട്.ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ബസുകള്‍,ക്രഡിറ്റ് യൂണിയനുകള്‍ എന്നിവയും കെന്നി സമ്മതിച്ചിട്ടുണ്ടത്രെ.

Scroll To Top