Sunday December 11, 2016
Latest Updates

ഡബ്ലിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഡബ്ലിനില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

inde4ഡബ്ലിന്‍ :ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്യദിനം ഡബ്ലിനിലെ ഇന്ത്യന്‍ സമൂഹം ഒന്ന് ചേര്‍ന്ന് ആഘോഷിച്ചു.ഡബ്ലിനിലുള്ള ഇന്ത്യന്‍ അംബാസഡറുടെ വസതയായ ഇന്ത്യ ഹൗസില്‍ ചേര്‍ന്ന ചടങ്ങില്‍ സനാതന അയര്‍ലണ്ട് പ്രതിനിധികളട പങ്കെടുത്തു. ചടങ്ങില്‍ അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസഡര്‍ രാധികാ ലാല്‍ ലോഷ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചപ്പോള്‍ കൂടിനിന്നവരുടെ കണ്ഠങ്ങളില്‍ നിന്നും ദേശീയഗാനാലാപനം ഉയര്‍ന്നു.

തുടര്‍ന്ന് ഇന്ത്യന്‍ അംബാസഡര്‍ ലോകേഷ് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. സനാതന അയര്‍ലണ്ടിന്റെ കുട്ടികള്‍ പ്രാര്‍ത്ഥനാഗാനവും ദേശഭക്തി ഗാനവും ആലപിച്ചു. തുടര്‍ന്ന് ഡോക്റ്റര്‍ നന്ദനും സ്ംഘവും ഗാനങ്ങള്‍ ആലപിച്ചു. അവിടെ കൂടിയവരുടെ മനസ്സിലെല്ലാം മാതൃരാജ്യത്തോട് ഭക്തിയും ആരാധനയും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. പുതു തലമുറക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത മഹാത്മാക്കളെ ഓര്‍മ്മിക്കാനുള്ള ഒരവസരമായി അത് മാറി.

ചടങ്ങുകള്‍ക്ക് ശേഷം കൂടിയവര്‍ക്കെല്ലാം ലഘുഭക്ഷണവും പാനീയങ്ങളും വിതരണം ചെയ്തു.inde2 inde 5 inde 3

Scroll To Top