Sunday December 11, 2016
Latest Updates

ഇന്‍ക്രഡിബിള്‍ ഇന്ത്യ ടീം ഡബ്ലിനില്‍ , ഹോളിഡേ വേള്‍ഡ് ഷോ :പതിനായിരങ്ങള്‍ പങ്കെടുക്കും 

ഇന്‍ക്രഡിബിള്‍ ഇന്ത്യ ടീം ഡബ്ലിനില്‍ , ഹോളിഡേ വേള്‍ഡ് ഷോ :പതിനായിരങ്ങള്‍ പങ്കെടുക്കും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഏറ്റവും വലിയ ട്രാവല്‍ ട്രേഡ് ഷോയോട് അനുബന്ധിച്ച് ഇന്ത്യാ ടൂറിസത്തിന്റെ’ഇന്‍ക്രഡിബിള്‍ ഇന്ത്യ ഗ്രൂപ്പ് നാളെ മുതല്‍ ഡബ്ലിനില്‍ . ഇന്ത്യയുടെ വിനോദസഞ്ചാര വൈവിധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് അയര്‍ലണ്ടില്‍ വന്‍ പ്രചാരണം നടത്താനാണ് ഇന്ത്യാ ടൂറിസം ഉദ്ദേശിക്കുന്നത്. ഐറിഷ് ട്രാവല്‍ മാര്‍ക്കറ്റില്‍ ഉദ്ഘാടന ദിവസം മുതല്‍ ഏറ്റവും ശ്രദ്ധേയമാക്കാനുള്ള ഒരുക്കങ്ങളോടെയാണ് ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ പ്രദര്‍ശനങ്ങളും വിവരണങ്ങളും ഒരുക്കിയിരിക്കുന്നത്.

ഹോളിഡേ വേള്‍ഡ് ഷോ എന്ന പേരില്‍ ഡബ്ലിന്‍ ആര്‍ ഡി എസിലെ സൈമണ്‍കോര്‍ട്ട് ഹാളില്‍ നടത്തപ്പെടുന്ന ഈ വമ്പന്‍ പ്രദര്‍ശനത്തില്‍ ലോകത്തെമ്പാടും നിന്നുമായുള്ള എല്ലാ പ്രധാന രാജ്യങ്ങളുടെയും ട്രാവല്‍ ഡിവിഷനുകള്‍ പങ്കെടുക്കുന്നുണ്ട്.ഓരോ രാജ്യത്തിന്റെയും ടൂറിസം പദ്ധതികള്‍ അവതരിപ്പിക്കുന്നതിനോപ്പം 2015 ലെ ഹോളി ഡേ ട്രിപ്പ് എങ്ങോട്ടാണെന്ന് തീരുമാനമെടുക്കാനും,ബുക്ക് ചെയ്യാനും അയര്‍ലണ്ടിലെ യാത്രികര്‍ക്ക് 

അവസരമൊരുക്കാനുമാണ് ഹോളിഡേ വേള്‍ഡ് ഷോ ലക്ഷ്യമിടുന്നത്.തുടര്‍ച്ചയായ 26 മത് വര്‍ഷമാണ് ഡബ്ലിനില്‍ ഹോളിഡേ വേള്‍ഡ് ഷോ സംഘടിപ്പിക്കുന്നത്.പതിനായിരക്കണക്കിനു പേര്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഹോളിഡേ വേള്‍ഡ് ഷോയില്‍ പങ്കെടുക്കും.

ഡബ്ലിനിലെ ഇന്‍ക്രഡിബിള്‍ ഇന്ത്യ പ്രദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ ഡബ്ലിനില്‍ ഇന്നലെ ആമുഖ പ്രചാരണ സമ്മേളനം നടന്നു.ഡണ്‍ഡ്രത്തെ ആനന്ദ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ രാധികാ ലാല്‍ ലോകേഷ് മുഖ്യ പ്രഭാഷണം നടത്തി.സിറാജ് സൈദി ആമുഖ പ്രസംഗനായിരുന്നു.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും,ഐറിഷ് പത്രപ്രവര്‍ത്തകരും,കലാകാരന്മാരും .ഐറിഷ് ഇന്ത്യന്‍ ട്രാവല്‍ ഏജന്റുമാരുമടക്കം വന്‍ ജനാവലി ചടങ്ങിനെത്തിയിരുന്നു.

ആര്‍ ഡി എസില്‍ നടത്തപ്പെടുന്ന ഹോളിഡേ വേള്‍ഡ് ഷോ പ്രദര്‍ശനത്തിന്റെ സമയക്രമവും പ്രവേശന ടിക്കറ്റ് നിരക്കുകളും താഴെക്കൊടുക്കുന്നു. rds

Scroll To Top