Monday December 05, 2016
Latest Updates

ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,ലൈസന്‍സ് ഇല്ലാതെ വാഹനമോടിയ്ക്കുന്നവര്‍ 29 ശതമാനം 

ട്രാഫിക് നിയമലംഘനത്തിന് പിടിക്കപ്പെടുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന,ലൈസന്‍സ് ഇല്ലാതെ വാഹനമോടിയ്ക്കുന്നവര്‍ 29 ശതമാനം 

ഡബ്ലിന്‍: ട്രാഫിക് നിയമ ലംഘനത്തിന് പിടിക്കപ്പെടുന്ന വനിതകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഓവര്‍ സ്പീഡ്, മദ്യ ലഹരിയില്‍ വാഹനമോടിക്കല്‍, ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വനിതാ ഡ്രൈവര്‍മാരുടെ എണ്ണത്തിലാണ് വന്‍ വര്‍ധനയുണ്ടായത്. അപകടകരമായ ഡ്രൈവിങ്ങിനു പിടിക്കപ്പെടുന്ന പുരുഷന്മാരുടെ എണ്ണത്തിന് ആനുപാതികമായി ഇപ്പോള്‍ സ്ത്രീകളുടെ എണ്ണത്തിലും വര്‍ധന ഉണ്ടായിരിക്കുകയാണ്.

സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. 2003 മുതല്‍ 2012 വരെയുള്ള കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ട്രാഫിക് നിയമലംഘനങ്ങളുടെ കണക്കുകള്‍ വിലയിരുത്തിയാണ് ഇക്കാര്യം സിഎസ്ഒ പ്രസിദ്ധീകരിച്ചത്. 2012 ല്‍ അമിത വേഗത്തില്‍ വാഹനമോടിച്ചതിനു പിടിക്കപ്പെട്ടവരില്‍ അഞ്ചില്‍ ഒരാള്‍ വനിതയാണ്.

2012ല്‍ മദ്യപിച്ച് വാഹനമോടിച്ചതിനു പിടിക്കപ്പെട്ട ഡ്രൈവര്‍മാരില്‍ 15 ശതമാനം പേര് വനിതകളാണ്. അശ്രദ്ധമായും അപകടകരമായും വാഹനമോടിച്ചതിനു പിടിക്കപ്പെട്ട എട്ടില്‍ ഒരാള്‍ വനിതയാണ്. ഇത് പത്ത് വര്‍ഷം മുമ്പ് പത്തില്‍ ഒരാള്‍ മാത്രമായിരുന്നു. 

ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചതിന് പിടിയിലായ 29 ശതമാനം ഡ്രൈവര്‍മാര്‍ വനിതകളാണ്. ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനമോടിച്ച് പിടിയിലായ 20 ശതമാനം ഡ്രൈവര്‍മാരും വനിതകളാണ്.

Scroll To Top