Thursday December 08, 2016
Latest Updates

ഭരണ കക്ഷിയ്ക്ക് ജനപിന്തുണ കൂടുന്നു,ഒക്ടോബര്‍ ബജറ്റില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ ഉണ്ടായേക്കും 

ഭരണ കക്ഷിയ്ക്ക് ജനപിന്തുണ കൂടുന്നു,ഒക്ടോബര്‍ ബജറ്റില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ ഉണ്ടായേക്കും 

ഡബ്ലിന്‍ :ഭരണ തുടര്‍ച്ചയുടെ സൂചനകളുമായി സര്‍ക്കാരിന്റെ ജനപിന്തുണയില്‍ ശ്രദ്ധേയമായ വര്‍ദ്ധന. നിലവിലെ സര്‍ക്കാരിന്റെ ജനപിന്തുണയെക്കുറിച്ച് ദേശീയ തലത്തില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ ഭരണസഖ്യത്തിന് അഞ്ച് പോയിന്റുകളുടെ കുതിപ്പാണ് നേടാനായത്. ഫെന്നെലി കമ്മീഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അടുത്ത കാലത്തുണ്ടായ വിവാദങ്ങള്‍ മറികടന്നാണ് ഭരണ പാര്‍ട്ടിയായ ഫിനഗേലിനുള്ള ജനപിന്തുണയില്‍ 3 പോയിന്റുകളുടെ വര്‍ദ്ധവ് ഉണ്ടായത്. 

ലേബര്‍ പാര്‍ട്ടിയ്ക്കുള്ള പിന്തുണയിലാവട്ടെ 2 പോയിന്റുകളുടെ വര്‍ദ്ധനവാണ് കാണുന്നത്. ഇരുപാര്‍ട്ടികളും യഥാക്രമം 28ഉം 10 ഉം ശതമാനം പിന്തുണ പങ്കിടുന്നു. അധികാരത്തില്‍ തിരിച്ചെത്താന്‍ വേണ്ട ശതമാന ലക്ഷ്യത്തിന് കൈയെത്തും ദൂരത്താണ് നിലവിലെ ഭരണസഖ്യമെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

സിന്‍ ഫെയിന്റയും സ്വതന്ത്രരുടേയും പിന്തുണയില്‍ കുറവ് സംഭവിച്ചപ്പോള്‍, ഫിയാന്നാ ഫെയിലിന് അത് നിലനിര്‍ത്താനായി. ജെറി ആദംസിന്റെ നേതൃത്വത്തിലുള്ള സിന്‍ ഫെയിനുള്ള പിന്തുണ രണ്ട് പോയിന്റ് താഴ്ന്ന് 16 ശതമാനത്തിലേക്കാണ് എത്തിയത്. സ്വതന്ത്രരും മറ്റുള്ളവരും 3 പോയിന്റ് പിന്നിലേക്ക് പോയതോടെ അവര്‍ക്കുള്ള പിന്തുണ 28 ശതമാനമായി കുറഞ്ഞു.

റെഡ് സീ സര്‍വേയുടെ തൊട്ടു പിന്നാലെ ജനകീയ പിന്തുണ കൂടുതല്‍ നേടാനുള്ള പദ്ധതികള്‍ ഭരണ കക്ഷികള്‍ ഒക്ടോബര്‍ ബജറ്റിലൂടെ ആസൂത്രണം ചെയ്യുന്നുണ്ടെന്ന വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്.2 ശതമാനം യൂ എസ് സി കുറയ്ക്കും എന്നതടക്കമുള്ള സൂത്രവാക്യങ്ങളിലൂടെ വീണ്ടും അധികാരത്തില്‍ എത്താനായി കിണഞ്ഞു പരിശ്രമിക്കുകയാണ് എന്ടാ കെന്നിയുടെ മുന്നണി. 

Scroll To Top