Saturday December 10, 2016
Latest Updates

അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്നു,ലാത്വിയക്കാരെ ‘വിവാഹം’ ചെയ്തവരില്‍ 36 ഇന്ത്യാക്കാരും ! 

അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്നു,ലാത്വിയക്കാരെ ‘വിവാഹം’ ചെയ്തവരില്‍ 36 ഇന്ത്യാക്കാരും ! 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ വ്യാജ വിവാഹങ്ങള്‍ വര്‍ധിക്കുന്നു.. വിവാഹത്തിനായി മാത്രം പോര്‍ച്ചുഗല്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ നൂറുകണക്കിന് യുവതികളാണ് അയര്‍ലണ്ടിലേയ്ക്ക് അടുത്തകാലത്തായി എത്തി കൊണ്ടിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു . നൂറു കണക്കിന് യുവതികളാണ് വ്യാജ വിവാഹത്തിനായി മാത്രം അയര്‍ലണ്ടിലേക്ക് വിമാനം കയറുന്നത്.നോണ്‍ ഇ യു പ്രദേശത്തുനിന്നും അയര്‍ലണ്ടില്‍ എത്തി താമസിക്കുന്നവര്‍ ഏതെങ്കിലും യൂറോപ്യനെ വിവാഹം കഴിച്ചാല്‍ അയര്‍ലണ്ടില്‍ പൌരത്വം നേടാനുള്ള യോഗ്യതയാവും.അത്തരക്കാരുടെ ആവശ്യമനുസരിച്ചാണ് ഇവര്‍ കൃത്രിമ വിവാഹത്തിനു തയ്യാറാകുന്നത്.ഇത്തരം വിവാഹങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നരായ ധാരാളം ദല്ലാളുകള്‍ ഇപ്പോള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഇത്തരം വിവാഹങ്ങള്‍ വര്‍ധിക്കുന്നതില്‍ ആശങ്കയുടെന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. വ്യാജ വിവാഹം കഴിക്കുന്ന പുരുഷന്മാരില്‍ ഭൂരിപക്ഷവും ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമുള്ളവരാണ്. നേരത്തെ ലാറ്റ്വിയില്‍ നിന്നുള്ള യുവതികളായിരുന്നു വ്യാജവിവാഹത്തിനായി അയര്‍ലണ്ടില്‍ എത്തിയിരുന്നത്.2012 ലെ കണക്കനുസരിച്ച് ആ വര്‍ഷം ലാറ്റ്വിയയില്‍ നിന്നുമുള്ള ‘വധുക്കളെ’ സ്വീകരിക്കാന്‍ 116 പാക്കിസ്ഥാനികളും,36 ഇന്ത്യാക്കാരും,13 നൈജീരിയാക്കാരുമാണ് തയാറായത്!.വിവാഹിതരില്‍ കൂടുതലും വിദ്യാര്‍ഥികളായി ഡബ്ലിനില്‍ എത്തിയവരാണ്.

എന്നാല്‍ ഇപ്പോള്‍ വ്യാജ വിവാഹം ചെയ്യുന്ന ഭൂരിപക്ഷം യുവതികളും പോര്‍ച്ചുഗലില്‍ നിന്നുള്ളവരാണ്.10000 യൂറോ വരെയാണ് വ്യാജ വിവാഹത്തിനായി ദല്ലാളുമാരുടെ ഫീസ്.ഇതില്‍ 5000 യൂറോയോളം ‘വധു’വിനുള്ളതാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ വ്യാജ വിവാഹത്തിനായി എത്തിയ പോര്‍ച്ചുഗീസ് യുവതികളുടെ എണ്ണത്തില്‍ നാലിരട്ടി വര്‍ധന രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഐറിഷ് പൗരത്വം നേടിയ ആഫ്രിക്കയില്‍ നിന്നുള്ള യുവതികളും ഇപ്പോള്‍ വ്യാജ വിവാഹത്തിനായി ലഭ്യമാണ്.ഇവരുടെ ഫീസ് താരതമ്യേനെ കുറവാണ്
2011 ല്‍ അയര്‍ലണ്ടില്‍ 80 പോര്‍ച്ചുഗീസ് യുവതികളാണ് വ്യാജ വിവാഹം കഴിച്ചത്. എനാല്‍ ഈ വര്‍ഷം ഇതുവരെ 300 പോര്‍ച്ചുഗീസ് യുവതികള്‍ അയര്‍ലണ്ടില്‍ എത്തി വ്യാജ വിവാഹം കഴിച്ചു. ഇത്തരത്തില്‍ വ്യാജ വിവാഹത്തിനായി എത്തുന്ന മുഴുവന്‍ യുവതികളും ദിവസങ്ങള്‍ക്കകം നാട്ടിലേക്ക് മടങ്ങുന്നതായും അധികൃതര്‍ വെളിപ്പെടുത്തി. വ്യാജ വിവാഹം, തടയുന്നതിന് പോര്‍ച്ചുഗീസ് അധികൃതരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് ഐറിഷ് ഇമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു. സംശയം തോന്നുന്ന വിവാഹങ്ങളുടെ ആധികാരികത നിരന്തരം പരിശോധിച്ച് വരികയാണെന്നു ഗാര്‍ഡ
ഇമിഗ്രേഷന്‍ ബ്യൂറോ അറിയിച്ചു.വിവാഹബന്ധം ആയതിനാല്‍ ഇവര്ക്ക് നേരെ കേസെടുക്കുന്നതിനു പരിമിതികളുണ്ടെന്നും അധികൃതര്‍ പറയുന്നു.

Scroll To Top