Friday December 02, 2016
Latest Updates

ഡബ്ലിന്‍ 4ല്‍ ഒരു വീടിന്റെ ദിവസവാടക 500 യൂറോ! 

ഡബ്ലിന്‍ 4ല്‍ ഒരു വീടിന്റെ ദിവസവാടക 500 യൂറോ! 

ഡബ്ലിന്‍: ഡബ്ലിനില്‍ രാജ്യത്തെ ഏറ്റവും വാടകയുള്ള ആഡംബര ബംഗ്ലാവുകള്‍ എവിടെയാണ്?പ്രസ്റ്റീജിയസ് എംബസി ബെല്‍റ്റില്‍ പെട്ട ഡബ്ലിന്‍ 4 ലെ വീടുകള്‍ തന്നെ.500 യൂറോ വരെയാണ് ഇപ്പോള്‍ ഡബ്ലിന്‍ 4 ലെ വീടുകളുടെ ദിവസവാടക

പ്രതിമാസം 15,000 യൂറോയാണ് ഈ ബംഗ്ലാവുകളുടെ വാടക. അതായത് പ്രതിദിന വാടക 500 യൂറോ.
നേരത്തെ പ്രമുഖ ഫിനാന്‍ഷ്യര്‍ ഡെറക് ക്വിന്‍ലാന്റെ ഉടമസ്ഥതയിലായിരുന്ന ആഡംബര ബംഗ്ലാവുകളാണ് ഈയിടെ വാടകയ്ക്ക് നല്‍കിയത്.ഡബ്ലിന്‍ 4 ലെ ഷ്രെസ്ബറിയിലാണ് ഈ വീടുകള്‍ സ്ഥിതി ചെയ്യുന്നത്.ലീഫെ സ്ട്രീറ്റിലെ നമ്പര്‍ 1 ലും നമ്പര്‍ 3 ലുമാണ് ഈ വീടുകള്‍.നേരത്തെ വന്‍ കടക്കെണിയിലായ ഡെറക് നാമ മുഖേന ഈ വീടുകള്‍ കൈമാറ്റം ചെയ്യുകയായിരുന്നു. 

ഹണ്ടര്‍ എസ്റ്റേറ്റ് ഏജന്റ്‌സ് മുഖേനയാണ് ഈ വീടുകള്‍ വാടകയ്ക്ക് നല്‍കിയത്. സ്വകാര്യ വാടകക്കാരും മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള എംബസി പ്രതിനിധികളുമാണ് ഈ ആഡംബര ബംഗ്ലാവുകളുടെ വാടകക്കരാര്‍ സ്വന്തമാക്കാന്‍ ശ്രമിച്ചത്.എംബസിയുടെ ഓഫീസ് ഇങ്ങോട്ടേക്ക് മാറ്റാനായും കൂടിയാണ് സര്‍ക്കാരുകള്‍ ഈ വീടിന്റെ വാടക കരാര്‍ ലഭിക്കുന്നതിന് ശ്രമിച്ചത്. 2006 ല്‍ ക്വിന്‍ ലാന്‍ 27 മില്യന്‍ യൂറോയ്ക്ക് സ്വന്തമാക്കിയ വീടുകളാണ് പിന്നീട് കൈമാറ്റം ചെയ്തത്. ഇപ്പോള്‍ അയര്‍ലണ്ടില്‍ നിന്ന് തന്നെയുള്ള ഒരാളുടെ ഉടമസ്ഥതയിലാണ് ഈ വീടുകളുള്ളത്.എട്ടു മാസംനീണ്ടു നിന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് വീടുകള്‍ വാടകയ്ക്ക് നല്‍കിയത്

റാത്ത്‌മൈന്‍സിലെ ബെഡ് സ്‌പേസ്

റാത്ത്‌മൈന്‍സിലെ ബെഡ് സ്‌പേസ്


ഡബ്ലിന്‍ 4 ന് തൊട്ടടുത്ത് ഇന്ത്യന്‍ എംബസിയ്ക്കടുത്ത് റാത്ത്‌മൈന്‍സിലെ  ലഭ്യമായ മറ്റൊരു സാധാരണ ബെഡ് സ്‌പേസിന്റെ വില കേട്ട് ഞെട്ടരുത്.ഒരു സ്റ്റേര്‍കേസിന്റെ അടിയില്‍ ക്രമീകരിച്ചിരിക്കുന്ന ഈ ബെഡിന്റെ മാസവാടക 230 യൂറോയാണ്.വൈദ്യൂതി,ഗ്യാസ് ചാര്‍ജുകള്‍ പങ്കുവെയ്ക്കുകയും വേണം.ഡബ്ലിനിലെ വാടകനിരക്കുകള്‍ ദിവസം തോറും കുതിച്ചുയരുകയാണ്. 

Scroll To Top