Sunday December 11, 2016
Latest Updates

മോട്ടോര്‍ ഇന്‍ഷ്വറന്‍സ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് :പ്രീമിയം കുതിച്ചുയരുന്നു 

മോട്ടോര്‍ ഇന്‍ഷ്വറന്‍സ് നിരക്കുകളില്‍ വന്‍ വര്‍ദ്ധനവ് :പ്രീമിയം കുതിച്ചുയരുന്നു 

ഡബ്ലിന്‍ :വാഹന ഇന്‍ഷൂറന്‍സ് നിരക്കുകളിലെ ക്രമാതീതമായ വര്‍ദ്ധനവ് ഡ്രൈവര്‍മാരെ വലക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ശതമാനക്കണക്കില്‍ രണ്ടക്കത്തിന്റെ വര്‍ദ്ധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ മാസത്തില്‍ മാത്രം മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം നിരക്കില്‍ രണ്ടു ശതമാനത്തിന്റെ വര്‍ദ്ധനവുണ്ടായി.
ഇതോടെ കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ നിരക്കിനെ അപേക്ഷിച്ച് 16 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇക്കൊല്ലം രേഖപ്പെടുത്തി. പ്രീമിയം നിരക്കുകള്‍ ഇനിയും കുത്തനെ ഉയരാനാണ് സാധ്യത. എന്നാല്‍ ജനറല്‍ പ്രീമീയം നിരക്കുകളില്‍ ഏപ്രില്‍ മാസം 0.7 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കടുത്ത മത്സരം മൂലം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കമ്പനികള്‍ പോളിസികള്‍ വില കുറച്ചുനല്‍കിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.

ഡിവിഡന്‍ഡ് നിരക്കുകളില്‍ കുറവു വന്നതിനെ തുടര്‍ന്ന് ഐറിഷ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രമുഖ ആഭ്യന്തര ഇന്‍ഷുറന്‍സ് കമ്പനിയായ എഫ് ബി ഡി യുടെ ഓഹരി വിലയില്‍ 0.7 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിരുന്നു.

നിരത്തുകളില്‍ വാഹനങ്ങളുടെ എണ്ണത്തില്‍ വന്ന വര്‍ദ്ധനവ് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രീമിയം നിരക്കുകളില്‍ തുടര്‍ന്നും വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്ന് എ എ അയര്‍ലണ്ടിലെ കോണര്‍ ഫാഗ്‌നന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ദ്ധനവ് ഈ വര്‍ഷം 20ശതമാനത്തിനു മുകളില്‍ എത്തിയേക്കാമെന്നാണ് മുന്നറിയിപ്പ്.

Scroll To Top