Sunday December 11, 2016
Latest Updates

വില കൊടുത്ത് വാങ്ങിയ രോഗം!,അമ്പരപ്പോടെ അയര്‍ലണ്ടിലെ ആരോഗ്യ വകുപ്പ് അധികൃതര്‍

വില കൊടുത്ത് വാങ്ങിയ രോഗം!,അമ്പരപ്പോടെ അയര്‍ലണ്ടിലെ ആരോഗ്യ വകുപ്പ് അധികൃതര്‍

ഡബ്ലിന്‍:റഫറണ്ടം വഴി സ്വവര്‍ഗ വിവാഹത്തെ നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലണ്ട്.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ അയര്‍ലണ്ടിലെ ആരോഗ്യ അധികൃതരുടെ ഉറക്കം കെടുത്തുന്നവയാണ്.അയര്‍ലണ്ടിലെ സ്വവര്‍ഗ രതിക്കാര്‍ക്കിടയില്‍ എച്ച്ഐവി അടക്കമുള്ള ലൈംഗിക രോഗങ്ങള്‍ കുതിച്ചുയരുന്നതായാണ് പുതിയ പഠനം

. എച്ച്.എസ്.ഇയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടായ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്ലന്‍സ് സെന്റര്‍ (എച്ച്.പി.എസ്.സി) പ്രകാരം രാജ്യത്ത് എച്ച്ഐവി, സിഫിലിസ്, ഗൊണേറിയ എന്നീ ലൈംഗിക രോഗങ്ങളുള്ളവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കണക്കുകള്‍ ഇങ്ങനെ:

1. എച്ച്ഐവി ബാധിതരുടെ എണ്ണത്തില്‍ 30% വര്‍ദ്ധന
2. സിഫിലിസ് ബാധിതരുടെ എണ്ണത്തില്‍ 50% വര്‍ദ്ധന
3. പുരുഷന്മാരിലെ ഗൊണേറിയയില്‍ 63% വര്‍ദ്ധന
2015ലെ കണക്കുകളാണ് ഇവ.

മയക്കുമരുന്നിലൂടെയും മറ്റും എച്ച്ഐവി പകരുന്നുണ്ടെങ്കിലും സ്വവര്‍ഗരതിക്കാരായ പുരുഷന്മാര്‍ക്കിടയിലാണ് പ്രധാനമായും രോഗം പടരുന്നതെന്നാണ് കണ്ടെത്തല്‍. അതിനാല്‍ത്തന്നെ ഇവര്‍ നിര്‍ബന്ധമായും കോണ്ടം ഉപയോഗിക്കണം എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. രോഗങ്ങളുണ്ടോ എന്ന് ഇടയ്ക്കിടെ പരിശോധന നടത്തുന്നതും നല്ലതാണ്.

Scroll To Top