Saturday December 03, 2016
Latest Updates

ഭവനവിലയില്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് വരെ ഉണ്ടായേക്കാമെന്ന് പഠനം

ഭവനവിലയില്‍ അഞ്ചു ശതമാനം വര്‍ദ്ധനവ് വരെ ഉണ്ടായേക്കാമെന്ന് പഠനം

ഡബ്ലിന്‍ :2016 ല്‍ അയര്‍ലണ്ടിലെ ഭവനവിലയില്‍ 5 ശതമാനം വര്‍ദ്ധനവ് വരെ ഉണ്ടായേക്കാമെന്ന് കഴിഞ്ഞ ദിവസം പുറത്തു വിട്ട ഹൗസ് പ്രൈസ് സര്‍വേ.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക സ്രോതസുകളും,വളര്‍ച്ചാ നിരക്കും വില വര്‍ദ്ധനവിനു വഴി തെളിക്കുമെന്ന് മൈ ഹോം.കോം സംഘടിപ്പിച്ച സര്‍വേയില്‍ പറയുന്നു.കഴിഞ്ഞ വര്‍ഷത്തിന്റെ അവസാനപാദത്തില്‍ വില കുറഞ്ഞെങ്കിലും 2015 മൊത്തത്തില്‍ കണക്കാക്കുമ്പോള്‍ ഭവനവില 7.4 ശതമാനം വരെ വര്‍ദ്ധിച്ചു.ഡബ്ലിനില്‍ മാത്രം 2.6 ശതമാനമാണ് കഴിഞ്ഞ വര്‍ഷത്തെ വില വര്‍ദ്ധനവ്.
ഡബ്ലിനില്‍ ത്രീ ബെഡ് സെമി ഡിറ്റാച്ച വീടിന്റെ ശരാശരി വില ഇപ്പോള്‍ 275,000 യൂറോയാണ്.രാജ്യത്തെ ജീവനക്കാരുടെ ശരാശരി വരുമാനമായി കണക്കാക്കപ്പെടുന്ന 45,600 എന്ന തുകയുടെ ആറിരട്ടിയാണ് ഡബ്ലിനിലെ വില.മറ്റു പ്രദേശങ്ങളിലാവട്ടെ വരുമാനത്തിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ വരേയ്ക്ക് ഭവനങ്ങള്‍ ലഭ്യമാണ്.

ഓരോ മാസവും 200 യൂറോ വരെ മിച്ചമുണ്ടായേക്കും വിധം വ്യക്തിഗത വളര്‍ച്ചയും,നാല് ശതമാനത്തില്‍ നിന്നും ഒരുശതമാനം വര്‍ദ്ധിച്ച് ജി ഡി പി യും വര്‍ദ്ധിക്കുകയും ചെയ്യുകയും,ഭവനങ്ങളുടെ ദൗര്‍ലഭ്യം വിപണിയില്‍ തുടരുകയും ചെയ്താല്‍ ഭവനവിലയില്‍ 5 ശതമാനം കൂടിയേക്കുമെന്നാണ് പ്രവചനം 

Scroll To Top