Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ താമസക്കാരില്‍ അഞ്ചിലൊന്ന് പേരും വരവിനെക്കാള്‍ പണം ചെലവാക്കുന്നെന്ന് പഠനം

അയര്‍ലണ്ടിലെ താമസക്കാരില്‍ അഞ്ചിലൊന്ന് പേരും വരവിനെക്കാള്‍ പണം ചെലവാക്കുന്നെന്ന് പഠനം

ഡബ്ലിന്‍:അയര്‍ലണ്ടിലെ അഞ്ചില്‍ ഒന്ന് വീട്ടുകാരും വരവിനെക്കാള്‍ കൂടുതല്‍ പണം ചെലവാക്കുന്നവരാണ് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. മൂന്നിലൊന്ന് വീട്ടുകാര്‍ വരവും ചെലവും ബാലന്‍സ് ചെയ്യാനായി പലപ്പോഴും ബില്ലുകള്‍ അടയ്ക്കാതിരിക്കുന്നതായും റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം 46% വീട്ടുകാരും വരവും ചെലവും ബാലന്‍സ് ചെയ്യുന്നുണ്ട്. മൂന്നിലൊന്ന് വീട്ടുകാര്‍ തങ്ങള്‍ സമ്പാദിക്കുന്നതിനെക്കാള്‍ കുറവ് ചെലവ് ചെയ്യുന്നവരാണ്. അതായത് ബാക്കി പണം സമ്പാദ്യം ചെയ്യുന്നവര്‍.

യൂറോ അംഗരാജ്യങ്ങളില്‍ ബില്ലുകള്‍ അടയ്ക്കാത്ത ഏറ്റവും കൂടുതല്‍ വീടുകളുള്ളത് അയര്‍ലണ്ടിലാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണത്തിന് ഞെരുക്കം നേരിടുമ്പോള്‍ പല വീട്ടുകാരും ബില്‍ അടയ്ക്കാതിരിക്കുകയാണ് ചെയ്യുന്നത്. ഏകദേശം 31%ഓളം വരും ഇത്.

60% ഐറിഷ് വീടുകളും പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി നാളേയ്ക്ക് പണം കരുതുന്നവരാണ്. 31% വീട്ടുകാര്‍ മക്കളുടെ പഠനത്തിനും മറ്റുമായി പണം സമ്പാദിക്കുന്നു. അതേസമയം വെറും 25% പേര്‍ മാത്രമാണ് വാര്‍ദ്ധക്യ കാലത്തേയ്ക്കായി പണം സ്വരൂപിക്കുന്നത്.

Scroll To Top