Thursday December 08, 2016
Latest Updates

സംയുക്ത തിരുനാള്‍ ആഘോഷവും ‘ഏഞ്ചല്‍സ് മീറ്റും’ ഇഞ്ചിക്കോറില്‍ 

സംയുക്ത തിരുനാള്‍ ആഘോഷവും ‘ഏഞ്ചല്‍സ് മീറ്റും’  ഇഞ്ചിക്കോറില്‍ 

ഡബ്ലിന്‍ :ഡബ്ലിന്‍ സീറോ മലബാര്‍ സഭ പരിശുദ്ധ കന്യാമറിയത്തിന്റെയും വി. തോമാശ്ലീഹായുടെയും കേരള സഭയില്‍ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെയും,വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും,വിശുദ്ധ ഏവുപ്രസിയാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന് (ഓഗസ്റ്റ് 23 ന്) ഞായറാഴ്ച്ച സാഘോഷം കൊണ്ടാടുന്നു.

തിരുനാളിനോട് അനുബന്ധിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ മാസ് സെന്ററുകളില്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരണം നടത്തിയ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ‘ഏഞ്ചല്‍സ് മീറ്റും’നടത്തപ്പെടും.ആദ്യകുര്‍ബാനയുടെ വസ്ത്രങ്ങള്‍ ധരിച്ച് ഡബ്ലിന്‍ സീറോ മലബാര്‍ ഇടവകയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള കുരുന്നുകള്‍ ഏഞ്ചല്‍സ് മീറ്റില്‍ പങ്കെടുക്കാനെത്തും.

ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തില്‍ ഉച്ചതിരിഞ്ഞ് 2.45 ന് ദിവ്യബലിയോടെ തിരുക്കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും. സീറോ മലബാര്‍ സഭയുടെ അയര്‍ലണ്ടിലെ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍.ആന്റണി പെരുമായന്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്ന തിരുനാള്‍ കുര്‍ബാനയില്‍ ,ഫാ. വില്ലി (മേരി ഇമ്മാകുലേറ്റ് ദേവാലയം), ഫാ.ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
ദിവ്യബലി അര്‍പ്പണത്തിന് ശേഷം ലദീഞ്ഞ്, പരിശുദ്ധ അമ്മയുടെ ഗ്രോട്ടോയിലേക്ക് പ്രദക്ഷിണം, തിരുനാള്‍ നേര്‍ച്ച വിതരണം എന്നിവ ഉണ്ടായിരിക്കും. തിരുനാളില്‍ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥം തേടുവാനും എല്ലാവരേയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.
കിസാന്‍ തോമസ് (പി ആര്‍ ഓ ഡബ്ലിന്‍ സീറോ മലബാര്‍ സഭ)

Scroll To Top