Friday December 09, 2016
Latest Updates

ഇഞ്ചിക്കോറിലെ റോഡില്‍ മലിന ജലം ഒഴുക്കിവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം 

ഇഞ്ചിക്കോറിലെ റോഡില്‍ മലിന ജലം ഒഴുക്കിവിട്ട് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം 

ഡബ്ലിന്‍:ഇഞ്ചിക്കോറിലെ ജനങ്ങളില്‍ ഭീതി വിതച്ചു കൊണ്ട് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.ഗ്രാന്റ് കനാലിലേയ്ക്ക് മലിന ജലം കൊണ്ട് പോവുന്ന പൈപ്പിന്റെ മൂന്ന് ലോക്കുകള്‍ തുറന്ന് റ്റൈര്‍ക്കോണല്‍ റോഡിലേയ്ക്ക് ആയിരക്കണക്കിന് ഗ്യലാന്‍ വെള്ളം ഒഴുക്കിവിട്ടാണ് ഇവര്‍ ഇഞ്ചിക്കോറിലെ താമസക്കാരുടെ സ്വസ്ഥത കവര്‍ന്നത്.

ഈ മേഖലയില്‍ താമസിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ പൈപ്പ് തുറന്ന് വെള്ളം പുറത്തു വിട്ട് ‘തമാശ കാട്ടുന്നത്’പതിവ് പരിപാടിയാണെന്ന് സംഭവസ്ഥലത്ത് കുതിച്ചെത്തിയ ഡബ്ലിന്‍ ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. 

മലിന ജലം ആണെന്ന ധാരണയില്‍ ആവില്ല വെള്ളം തുറന്നു വിട്ടതെങ്കിലും ഇത് അതിരുകവിഞ്ഞ തമാശയായി പോയെന്നു പരിസരവാസികള്‍ പറഞ്ഞു.പല വീടുകളിലേയ്ക്കും മലിന ജലം ഒഴുകിയെത്

Scroll To Top