Friday December 15, 2017
Latest Updates

ഇഞ്ചിക്കോറില്‍ കുട്ടികള്‍ക്കായി ഫോര്‍മേഷന്‍ പ്രോഗ്രാം നാളെ തുടങ്ങും

ഇഞ്ചിക്കോറില്‍ കുട്ടികള്‍ക്കായി ഫോര്‍മേഷന്‍ പ്രോഗ്രാം നാളെ തുടങ്ങും

ഡബ്ലിന്‍:ഇവാഞ്ചലൈസേഷന്‍ ടീം അയര്‍ലണ്ട് ‘റിസണ്‍ 2017’എന്ന പേരില്‍ വിവിധ പ്രായപരിധിയിലുള്ള കുട്ടികള്‍ക്കായി ഒരുക്കുന്ന ത്രിദിന ഫോര്‍മേഷന്‍ പ്രോഗ്രാം ഏപ്രില്‍ 19,20(ബുധന്‍,വ്യാഴം) തീയതികളില്‍ ഇഞ്ചിക്കോറില്‍ നടത്തപ്പെടും.

5 വയസ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളെ മൂന്ന് വിഭാഗമാക്കി തിരിച്ചാണ് ഫോര്‍മേഷന്‍ പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്.

ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ചര്‍ച്ചില്‍(സ്‌കൂള്‍ ഹാള്‍)രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് പ്രോഗ്രാം സമയം.

ഏപ്രില്‍ 21 വെള്ളിയാഴ്ച 16 വയസിന് മേല്‍ പ്രായമുള്ളവര്‍ക്കായും പ്രത്യേക ഫോര്‍മേഷന്‍ പ്രോഗ്രാം നടത്തപ്പെടും.രാവിലെ 930 മുതല്‍ നാല് മണി വരെയാണ് സമയം.

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക:
ആന്‍:0857340862
ആന്റണി:0870698898

Scroll To Top