Sunday December 04, 2016
Latest Updates

ഇഞ്ചിക്കോറില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഇന്ന് 

ഇഞ്ചിക്കോറില്‍ സംയുക്ത തിരുനാള്‍ ആഘോഷം ഇന്ന് 

ഡബ്ലിന്‍:ഇഞ്ചിക്കോര്‍ സീറോ മലബാര്‍ കൂട്ടായ്മയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാര്‍ഷികവും ഇന്ന് ( ഒക്ടോബര്‍ 11 ഞായറാഴ്ച്ച) ഇഞ്ചിക്കോര്‍ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. 

ഇന്ന് വൈകുന്നേരം 3.30 ന് ആരംഭിക്കുന്ന വിശുദ്ധകുര്‍ബാനയോടെ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.ഫാ.ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC(ദാസച്ചന്‍),ഫാ .വിനോദ് കുര്യന്‍ തേനാട്ടില്‍ IC,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ദിവ്യബലിയില്‍ ഫാ.ക്രിസ്താനന്ദ് കുറ്റിക്കാട്ട് IC തിരുനാള്‍ സന്ദേശം നല്‍കും.ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം നടത്തപ്പെടും.

വൈകുന്നേരം 5 45 ന് വാര്‍ഷികദിനാഘോഷ പരിപാടികള്‍ റവ .ഫാ .ജോസ് ഭരണിക്കുളങ്ങര ഉത്ഘാടനം നിര്‍വഹിക്കും.തുടര്‍ന്ന് വാര്‍ഷിക പൊതുയോഗം,കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍ ,സമ്മാനദാനം തുടര്‍ന്ന് സ്‌നേഹവിരുന്നോട് കൂടി പരിപാടികള്‍ സമാപിക്കും.ഈ തിരുന്നാള്‍ ആഘോഷങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കുചേരുവാന്‍ ഏവരേയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭാ ചാപ്ല്യന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.
വാര്‍ത്ത:കിസാന്‍ തോമസ്(പി ആര്‍ ഓ സീറോ മലബാര്‍ സഭ ഡബ്ലിന്‍)

Scroll To Top