Friday December 09, 2016
Latest Updates

ഇഞ്ചിക്കോര്‍ പള്ളിയില്‍ തിരുനാള്‍ ഒക്ടോബര്‍ 19 ഞായറാഴ്ച്ച 

ഇഞ്ചിക്കോര്‍ പള്ളിയില്‍ തിരുനാള്‍ ഒക്ടോബര്‍ 19 ഞായറാഴ്ച്ച 

ഡബ്ലിന്‍: ഇഞ്ചിക്കോര്‍ സെ.അല്‍ഫോന്‍സ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും തിരുനാള്‍ ഒക്ടോബര്‍ 19 ഞായറാഴ്ച ആഘോഷിക്കുന്നു.വൈകുന്നേരം 3 ന് ഫാ.പ്രകാശ് കുട്ടിയത്തിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ഫാ.ജോസഫ് വെള്ളനാല്‍ തിരുനാള്‍ സന്ദേശം നല്‍കും.ഫാ.ടോമിയുടെ കാര്‍മ്മികത്വത്തില്‍ ലദീഞ്ഞും തുടര്‍ന്ന് പ്രദക്ഷിണവും നടത്തപ്പെടും.

വൈകിട്ട് 6 ന് സണ്ടേസ്‌കൂള്‍ വാര്‍ഷികവും, വിവിധ കലാപരിപാടികളും, സമ്മാനദാനവും തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെടും.
വാര്‍ത്ത :ജോബി ജോസഫ്

Scroll To Top