Saturday December 03, 2016
Latest Updates

കെട്ടിടം വാങ്ങിയ ബാധ്യത നഴ്‌സുമാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നഴ്‌സിംഗ് ബോര്‍ഡ്,150 യൂറോ ഫീസ് അടച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വീണ്ടും അറിയിപ്പ് 

കെട്ടിടം വാങ്ങിയ ബാധ്യത നഴ്‌സുമാരുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ നഴ്‌സിംഗ് ബോര്‍ഡ്,150 യൂറോ ഫീസ് അടച്ചില്ലെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് വീണ്ടും അറിയിപ്പ് 

ഡബ്ലിന്‍:പുതിയതായി ഏര്‍പ്പെടുത്തിയ ഫീസ് നിരക്ക് അടച്ചില്ലെങ്കില്‍ നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് പുതിയ പത്രക്കുറിപ്പ് ഇറക്കി.

ബോര്‍ഡിന്റെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസം മന്ത്രി ലിയോ വരേദ്കറെ കണ്ട് ഇത് സംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിച്ചു.നഴ്‌സിംഗ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അനന്തര നടപടികളിലേയ്ക്ക് കടക്കാവുവെന്ന് മന്ത്രി നിര്‍ദേശിച്ചു.വരും വര്‍ഷങ്ങളില്‍ ഫീസ് ഘടനയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്തു ധാരണയുണ്ടാക്കണമെന്ന് ആരോഗ്യമന്ത്രി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫീസ് വര്‍ദ്ധനവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെടാന്‍ മന്ത്രിയ്ക്ക് അവകാശമില്ലെങ്കിലും മന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വീണ്ടും യൂനിയനുകളുമായി ചര്‍ച്ച നടത്തുമെന്ന് ബോര്‍ഡ് പ്രതിനിധികള്‍ വെളിപ്പെടുത്തി. 

2013 ല്‍ 88 യൂറോ മാത്രമായിരുന്ന രജിസ്‌ട്രേഷന്‍ റീടെന്‍ഷന്‍ ഫീസ് 2014 ല്‍ 100 യൂറോയും തുടര്‍ന്ന് 50 % വര്‍ദ്ധിപ്പിച്ചു 150 യൂറോയും ആക്കുകയായിരുന്നു.

ബോര്‍ഡിന്റെ ചിലവുകള്‍ വര്‍ദ്ധിച്ചതാണ് കൂടുതല്‍ ഫീസ് ഈടാക്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്.2006 ല്‍ 14.8 മില്ല്യന്‍ യൂറോ വില കൊടുത്ത് വാങ്ങിയ ബോര്‍ഡിന്റെ ബ്ലാക്ക് റോക്കിലെ ഹെഡ് ക്വാര്‍ട്ടെഴ്‌സിന്റെ ചിലവിനത്തില്‍ തന്നെ വമ്പന്‍ ബാധ്യതയാണ് ബോര്‍ഡിന് വരുന്നത്.അതെ സമയം ഈ കെട്ടിടത്തിന്റെ ഇപ്പോഴത്തെ മൂല്യം 3.1 മില്ല്യന്‍ മാത്രമാണ്. കെട്ടിടം വില്‍ക്കാനോ മാറാനോ പോലും ആവാത്ത അവസ്ഥയിലാണ് ബോര്‍ഡ്.ഇതിന്റെ ഭാരിച്ച ബാധ്യത പാവം നഴ്‌സുമാരുടെ തലയിലേക്ക് മാറ്റാനാണ് ബോര്‍ഡിന്റെ ശ്രമമെന്നും ആരോപണമുണ്ട്.


Scroll To Top