Sunday December 04, 2016
Latest Updates

ഐറിഷ് നഴ്‌സിംഗ് രജിസ്‌ട്രേഷന്‍:അപേക്ഷ നിരസിക്കപ്പെടുന്നത് പ്രധാനമായും ഇന്ത്യാക്കാരുടെ:പ്രശ്‌നം ഐ ഇ എല്‍ ടി എസ് തന്നെ,രജിസ്‌ട്രേഷനില്‍ 122%വര്‍ധനവ് 

ഐറിഷ് നഴ്‌സിംഗ് രജിസ്‌ട്രേഷന്‍:അപേക്ഷ നിരസിക്കപ്പെടുന്നത് പ്രധാനമായും ഇന്ത്യാക്കാരുടെ:പ്രശ്‌നം ഐ ഇ എല്‍ ടി എസ് തന്നെ,രജിസ്‌ട്രേഷനില്‍ 122%വര്‍ധനവ് 

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്ക് രജിസ്‌ട്രേഷന്‍ ആവശ്യപ്പെട്ട് ലഭിച്ച നഴ്‌സുമാരുടെ അപേക്ഷയില്‍ കഴിഞ്ഞ ഒരു വര്‍ഷം 122 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് നഴ്‌സിംഗ് ബോര്‍ഡ് അയര്‍ലണ്ട്.എന്നാല്‍ ഇവയില്‍ 70 ശതമാനവും അയയ്ക്കുന്ന അപേക്ഷകള്‍ അപൂര്‍ണ്ണമാണെന്നും അതുകൊണ്ടാണ് രജിസ്‌ട്രേഷന്‍ നടപടികള്‍ വൈകുന്നതെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

നഴ്‌സുമാരുടെ രജിസ്‌ട്രേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ ആരോഗ്യ മന്ത്രി അടിയന്തര നടപടിയെടുക്കണമെന്ന് നഴ്‌സിംഗ് ഹോം അയര്‍ലണ്ട് ഇന്നലെ ആവശ്യപ്പെട്ടിരുന്നു.രജിസ്‌ട്രേഷനുവേണ്ടി നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി ബോര്‍ഡ് ഓഫ് അയര്‍ലണ്ടിനു മുന്നില്‍ ഉള്ള 2,300 അപേക്ഷകള്‍ക്ക് ഒരു വര്‍ഷമായി പരിഗണിക്കപ്പെട്ടിട്ടില്ല. ഈ പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട്, സ്വകാര്യമേഖലയിലും വോളണ്ടിയര്‍ രീതിയിലുമുള്ള 208 നഴ്‌സിംഗ് ഹോമുകളുടെ പ്രതിനിധികള്‍ ഒപ്പിട്ട കത്താണ് മന്ത്രിയക്ക് കൈമാറിയത്.അപേക്ഷകള്‍ പരിഗണിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നു വരികയാണ് എന്ന് ജൂലൈയില്‍ അറിയിച്ചിരുന്നെങ്കിലും പുരോഗതി ഒന്നും ഉണ്ടായിട്ടില്ല. അതിനു ശേഷം 300 അപേക്ഷകള്‍ കൂടി ബോര്‍ഡിനു ലഭിച്ചു കഴിഞ്ഞു. വൃദ്ധജനസംരക്ഷണ വിഭാഗത്തിലും അക്യൂട്ട് സെക്ടറിലുമായി രണ്ടായിരത്തിനുമുകളില്‍ നഴ്‌സുമാരെയാണ് അടിയന്തരമായി വേണ്ടത്. 

അയര്‍ലണ്ടിലേക്ക് വരാന്‍ തയ്യാറാവുന്ന നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് ചിലര്‍ പറയുമ്പോഴും, വരാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രഷന്‍ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള ഒരു നടപടിയും നഴ്‌സസ് റെഗുലേറ്ററി അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ബ്രിട്ടനില്‍ ഒരു നഴ്‌സിനു രജിസട്രേഷന്‍ ലഭിയ്ക്കാന്‍ 3 മാസം മതി. അയര്‍ലണ്ടില്‍ രജിസ്ട്രഷന് വേണ്ട്ി അപേക്ഷ നല്‍കിയാലുണ്ടാവുന്ന കാലതാമസം മൂലം മിക്ക നഴ്‌സുമാരും അവിടേയ്ക്ക് പോകുന്നു’. എന്‍ എച്ച് ഐ യുടെ കത്തില്‍ പറയുന്നു.

ആയിരക്കണക്കിന് നഴ്‌സുമാര്‍ രജിസട്രേഷന്‍ ലഭിക്കുന്നതിന് വേണ്ടി കഴിഞ്ഞ ഒരു വര്‍ഷമായി കാത്തു നില്‍ക്കുമ്പോഴാണ്, മതിയായ നഴ്‌സുമാരില്ലാതെ ബെഡുകള്‍ കുറയ്‌ക്കേണ്ട ഗതികേടില്‍ ചില നഴ്‌സിംഗ് ഹോമുകള്‍ എത്തിയിരിക്കുന്നത്. 

70 ശതമാനം അപേക്ഷകളിലും മതിയായ വിവരങ്ങള്‍ ഉള്‍പ്പെടുത്താതുകൊണ്ടാണ് നടപടികളില്‍ താമസം വരുന്നത് എന്നാണ് കാലതാമസത്തിനെ ന്യായീകരിക്കുന്ന ബ്ലാക്ക് റോക്കിലെ നഴ്‌സിംഗ് ബോര്‍ഡ് വക്താവ് ഐറിഷ് മലയാളിയോട് പറഞ്ഞു.ഇന്ത്യാ,ഫിലിപ്പൈന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളാണ് കഴിഞ്ഞ വര്‍ഷം കൂടുതലായി ലഭിച്ചത്.ഇവരില്‍ പലരും ഐ ഇ എല്‍ ടി എസ് സംബന്ധിച്ച രേഖകള്‍ സമര്‍പ്പിക്കുന്നതിലാണ് കാലതാമസം വരുത്തുന്നതെന്നും,അവ ലഭ്യമാവാതെ ലഭിച്ചിരിക്കുന്ന അപേക്ഷയിന്‍ മേല്‍ തീരുമാനം എടുക്കാനാവില്ലെന്നും നഴ്‌സിംഗ് ബോര്‍ഡ് അധികൃതര്‍ പറയുന്നു.

16 തസ്തികകള്‍ പുതുതായി എന്‍ എം ബി ഐയിലേക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും 7 ഒഴിവുകള്‍ മാത്രമാണ് ഇതുവരെ നികത്തിയിട്ടുള്ളത് എങ്കിലും ശരിയായ യോഗ്യതകള്‍ ഉള്ള അപേക്ഷകളില്‍ എത്രയും പെട്ടന്ന് തീരുമാനം എടുക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. 


Scroll To Top