Friday December 09, 2016
Latest Updates

ഇന്ത്യക്കാരന്റെ കഴുത്തില്‍ കത്രികയും കത്തിയും വെച്ച് കൊല്ലാന്‍ ശ്രമിച്ച ഡബ്ലിനിലെ ബാര്‍ബര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ

ഇന്ത്യക്കാരന്റെ കഴുത്തില്‍ കത്രികയും കത്തിയും വെച്ച് കൊല്ലാന്‍ ശ്രമിച്ച ഡബ്ലിനിലെ ബാര്‍ബര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ

ഡബ്ലിന്‍: ഇന്ത്യക്കാരനെ കഴുത്തില്‍ കത്രികയും കത്തിയും വച്ച് കൊല്ലാന്‍ ശ്രമിച്ച ബ്ലാഞ്ചസ് ടൌണിലെ ബാര്‍ബര്‍ക്ക് മൂന്ന് മാസം തടവ് ശിക്ഷ. ഹാമന്ദ് ഹുസൈന്‍ (32) എന്ന ഇറാഖു വംശജനായ ബാര്‍ബറെയാണ് കോടതി ശിക്ഷിച്ചത്. ആദ്യം വിധിച്ച ആറ് മാസത്തെ തടവ് ശിക്ഷ ഇളവ് മൂന്ന് മാസമായി കുറയ്ക്കുകയായിരുന്നു. 

മുടി വെട്ടിയതിനെതിരെ പരാതി പറഞ്ഞതിനാണ് ഹുസൈന്‍ ഇന്ത്യക്കാരനായ കസ്റ്റമറുടെ കഴുത്തില്‍ കത്തി വച്ചത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം.കടയില്‍ വന്നു മുടി വെട്ടിച്ച ഇന്ത്യാക്കാരന് വീട്ടില്‍ തിരിച്ചു ചെന്നപ്പോഴാണ് തന്റെ മുടി ശരിയായിട്ടല്ല വെട്ടിയിരിക്കുന്നതെന്ന് മനസിലായത്. മുടി വെട്ടിയതിനെതിരെ പരാതി പറയാന്‍ തിരികെ ചെന്നയാള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. 

അതേസമയം ഇയാള്‍ തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നും തീവ്രവാദി എന്ന് വിളിച്ചതായും ഹുസൈന്‍ വാദിക്കുന്നു.’നീയൊക്കെ ഇറാഖില്‍ പോയി കളിച്ചാല്‍ മതിയെന്നും അവിടെ പോയി ബോംബു വെയ്ക്കുകയാണ് ഇവിടെ വന്ന് തെറ്റായ പണി ചെയ്യുന്നതിലും ഭേദമെന്നും’ ഇന്ത്യാക്കാരന്‍ ബര്‍ബറോട് ക്ഷുഭിതനായി അലറിയത്രേ.

ഇത് കേട്ടപ്പോഴാണ് ബാര്‍ബര്‍, ഇന്ത്യാക്കാരന്റെ നേരെ തിരിഞ്ഞത്.ഷേവിംഗ് കത്തിയും,കത്രികയും കൊണ്ട് ഇന്ത്യാക്കാരനെ മിനിട്ടുകളോളം മുള്‍മുനയില്‍ നിര്‍ത്തുകയായിരുന്നു.

എന്നാല്‍ എന്തൊക്കെ പ്രകോപനമുണ്ടായാലും കഴുത്തില്‍ കത്തി വച്ച് കസ്റ്റമറെ കൊല്ലാന്‍ ശ്രമിച്ചത് ന്യായീകരിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഹുസൈനെതിരെ തെളിവായി. ബ്ലഞ്ചാര്‍ഡ്‌സ്ടൗണ്‍ വൈറ്റ് ടൌണ്‍ ഗ്രോവിലെ താമസക്കാരനാണ് ഹുസൈന്‍.

ഗാര്‍ഡ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. എന്നാല്‍ വീഡിയോയുടെ ഓഡിയോ വ്യക്തമായിരുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്കാരന്‍ ബാര്‍ബറെ വംശീയമായി അധിക്ഷേപിച്ചോ എന്ന് വ്യക്തമല്ല. ഇന്ത്യക്കാരന്‍ വംശീയമായി അധിക്ഷേപിച്ചതായി ഹുസൈന്റെ സഹപ്രവര്‍ത്തകനായ ബാര്‍ബറും മൊഴി നല്‍കി നല്‍കി. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിനാവശ്യമായ തെളിവ് ഹാജകരാക്കാന്‍ ഇവര്‍ക്ക് സാധിച്ചില്ല.ഇതോടെ കേസില്‍ ഇന്ത്യാക്കാരന് അനുകൂലമായി വിധി ഉണ്ടാവുകയായിരുന്നു.

(ഫോട്ടോ :ബാര്‍ബര്‍ ഹുസൈന്‍ കോടതിയില്‍ എത്തിയപ്പോള്‍ )

Scroll To Top