Wednesday December 07, 2016
Latest Updates

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിന് നഷ്ടമാകുക 3 ബില്ല്യണ്‍ യൂറോ

ബ്രെക്‌സിറ്റ്: അയര്‍ലണ്ടിന് നഷ്ടമാകുക 3 ബില്ല്യണ്‍ യൂറോ

ഡബ്ലിന്‍:ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടിന്റെ നഷ്ടം 2.5 മുതല്‍ 3 ബില്ല്യണ്‍ യൂറോ വരെയായിരിക്കുമെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ നൂനാന്‍. ഇത് നികുതിയിളവ്, അധികച്ചെലവ് എന്നിവയില്‍ ബജറ്റില്‍ പണം വകയിരുത്താനുള്ള നീക്കത്തിന് തിരിച്ചടിയാകും. അധികച്ചെലവിനും, നികുതിയിളവിനുമായി 2.2 ബില്ല്യണ്‍ യൂറോ ഒക്ടോബറിലെ ബജറ്റില്‍ നീക്കിവയ്ക്കുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബ്രെക്‌സിറ്റിനെ നേരിടാന്‍ സര്‍ക്കാരിന് കൃത്യമായ പദ്ധതിയില്ല എന്ന ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്റെ വിമര്‍ശനത്തെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ പദ്ധതികള്‍ വിശദമാക്കിയത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടില്ല എന്നു തന്നെയാണ് തന്റെ വിശ്വാസമെന്ന് ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി പറയുകയും ചെയ്തു.

Scroll To Top