Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ പോരാട്ടത്തിന് ഐ എം ഓ യുടെ സമ്പൂര്‍ണ്ണ പിന്തുണ:പ്രശ്‌ന പരിഹാരം തേടി ലിയോ വരേദ്കറുമായി ചര്‍ച്ച നടത്തും 

അയര്‍ലണ്ടില്‍ ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ പോരാട്ടത്തിന് ഐ എം ഓ യുടെ സമ്പൂര്‍ണ്ണ പിന്തുണ:പ്രശ്‌ന പരിഹാരം തേടി ലിയോ വരേദ്കറുമായി ചര്‍ച്ച നടത്തും 

ഡബ്ലിന്‍ :ട്രെയിനിംഗ് പോസ്റ്റുകള്‍ ലഭിക്കാന്‍ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പോരാട്ടത്തിനു പിന്തുണയുമായി ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്‍ . കില്‍കെന്നിയില്‍ ഇന്നലെ നടന്ന സംഘടയുടെ വാര്‍ഷിക സമ്മേളനത്തിലാണ് പ്രഖ്യാപനം. അയര്‍ലണ്ടിലെ അയ്യായിരം ഡോക്ടര്‍മാരെ ഉള്‍കൊള്ളുന്നതാണ് സംഘടന.
തീരുമാനത്തില്‍ ഓവര്‍സീസ് മെഡിക്‌സ് ഓഫ് അയര്‍ലണ്ട് ഐഎംഓ യെ അഭിനന്ദിച്ചു. അയര്‍ലണ്ടില്‍ പണിയെടുക്കുന്ന എല്ലാ നോണ്‍ യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാര്‍ക്കും തുല്യ അവസരം ആവശ്യപ്പെട്ടു നടക്കുന്നതാണ് സമരം. ഐഎംഓ യുടെ പിന്തുണ സമരത്തിനു നവോന്മേഷം പകരും. ഡോക്ടര്‍മാരുടെ അപര്യാപ്തത മൂലം കഷ്ടപ്പെടുന്ന അയര്‍ലണ്ടിലെ സാധാരണക്കാര്‍ക്ക് കൂടി വേണ്ടിയുള്ളതാണ്
സമരമെന്നും സംഘടന പറഞ്ഞു.

ഇന്ന് ഐഎംഓ മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തുന്ന ആരോഗ്യ മന്ത്രി ഡോ.ലിയോ വരേദ്കറെ ഐറിഷ് മെഡിക്കല്‍ അസോസിയേഷന്റെ സഹായത്തോടും പിന്തുണയോടും കൂടി ഉന്നയിക്കുമെന്നും ഇക്കാര്യത്തെ ക്കുറിച്ച് നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു. 

2016 ലേക്കുള്ള ട്രെയിനിംഗ് പോസ്റ്റുകള്‍ 2015 ഒക്ടോബറില്‍ ആരംഭിക്കും. ഇതിനു മുന്‍പായി പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം കാണാനാണ് സംഘടന ശ്രമിക്കുന്നത്. ഇന്ത്യന്‍ ഡോക്ടര്‍മാരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ വരുന്ന കാലതാമസമാണ് സംഘടന പോരാടുന്ന മറ്റൊരു പ്രധാന വിഷയം. നിലവില്‍ ഇത് രണ്ടു വര്‍ഷമാണ്.യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ അപേക്ഷകളിന്‍ മേല്‍ രണ്ടു മുതല്‍ നാലു വരെ മാസം
കൊണ്ട് തീര്‍പ്പാവുന്നയിടത്താണിത്.

തങ്ങള്‍ക്കു ലഭിച്ച പിന്തുണയില്‍ ഐറിഷ് മെഡിക്കല്‍ അസോസിയെഷനിലെ പാഡി ഹിലേരി,എറിക് യങ്ങ്, സുഹാസ് യാദവ് എന്നിവര്‍ക്ക് സംഘടന പേരെടുത്തു നന്ദി പറഞ്ഞു.

പ്രശ്‌നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് ഉതകുന്ന എല്ലാവിധ നിയമ പോരാട്ടങ്ങളെ കുറിച്ചും ആലോചിച്ചു വരികയാണ്.അയര്‍ലണ്ടിലെ മലയാളി സമൂഹം തങ്ങള്‍ക്ക് ഒപ്പമുണ്ടാകണം എന്ന് സംഘടന അഭ്യര്‍ഥിച്ചു.വിഷയം പെട്ടെന്ന് തന്നെ ഐറിഷ് പാര്‍ലമെന്റില്‍ എത്തിക്കുന്നതിനായി തങ്ങളുടെ ടിഡി/ സെനറ്റര്‍മാരെ വിവരം ധരിപ്പിക്കുവാനും സഹായിക്കണമെന്ന് സംഘടന മലയാളി സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു.

Scroll To Top