Tuesday December 06, 2016
Latest Updates

ബൂമോണ്ടില്‍ ഐ ഐ ഓ യുടെ ഓണാഘോഷം പ്രൌഡഗംഭീരമായി 

ബൂമോണ്ടില്‍ ഐ ഐ ഓ യുടെ ഓണാഘോഷം പ്രൌഡഗംഭീരമായി 

ഡബ്ലിന്‍: അയര്‍ലണ്ടിലെ ആദ്യകാല കലാ സാംസ്‌കാരിക സംഘടനയായ ഐറിഷ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്റെ (ഐഐഒ) തുടര്‍ച്ചയായ 10 മത് ഓണാഘോഷവും ദശാബ്ദിയാഘോഷവും പ്രൌഡഗംഭീരമായ ചടങ്ങുകളോടെ ബൂമോണ്ടില്‍ വെച്ച് നടത്തപ്പെട്ടു.

ബൂമോണ്ടിലെ സെന്റ് ഫിയാക്രാസ് സ്‌ക്കൂളില്‍ രാവിലെ 11.30 ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ രാത്രി 8.30 ന് സമ്മാനദാനത്തോടെ സമാപിച്ചു.

സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തിയ തൊഴില്‍ വകുപ്പ് മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടനെ ട്രീസ ദേവസി സദസ്യര്‍ക്ക് പരിചയപ്പെടുത്തി.നെസ്സന്‍ പോള്‍ സ്വാഗതം ആശംസിച്ചതോടെ സാംസ്‌കാരിക പരിപാടികള്‍ക്ക് തിരശീലയുയര്‍ന്നു.ഐ ഐ ഓ പ്രസിഡണ്ട് റെജി ചാണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രി റിച്ചാര്‍ഡ് ബര്‍ട്ടന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.ഐ ഐ ഓ മുന്‍ പ്രസിഡണ്ട് അജീഷ് ചെറിയാന്‍ സംഘടനയുടെ ഉപഹാരം മന്ത്രിയ്ക്ക് കൈമാറി.ദീപ ലിസ്സോ നന്ദിയര്‍പ്പിച്ചു.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളുടെ ഊഴമായി.റോയല്‍ കാറ്ററേഴ്‌സ് മുപ്പതിനം വിഭവങ്ങളോടെ ഒരുക്കിയ ഓണസദ്യയും,ദ്രോഗഡയിലെ സോള്‍ബീറ്റ്‌സിന്റെ ഗാനമേളയും ആഘോഷവേളയ്ക്ക് കൊഴുപ്പേകി.

വൈകിട്ട് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സംഘടനയുടെ പുതിയ പ്രസിഡണ്ടായി ബോബി മാറാട്ടുകുളത്തെ തിരഞ്ഞെടുത്തു.ഐ ഐ ഓ യുടെ അടുത്ത പ്രധാന പരിപാടിയായ ക്രിസ്തുമസ് നവവത്സര ആഘോഷങ്ങള്‍ ജനുവരി 9 ശനിയാഴ്ച്ച സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.യോഗത്തിനിടവേളയില്‍ കപ്പ ബിരിയാണി വിളമ്പി ആഘോഷവേളയെ സംഘാടകര്‍ മികച്ചതാക്കി.ഒത്തൊരുമയോടെ കൂടുതല്‍ ദൂരം മുമ്പോട്ടു പോകാന്‍ സംഘടനയ്ക്ക് ആവട്ടെയെന്ന് ഐ ഐ ഓ സ്ഥാപക പ്രസിഡണ്ട് ലിന്‍ഗ്വിന്‍സ്റ്റാര്‍ മാത്യു,അജീഷ് ചെറിയാന്‍,റെജി ചാണ്ടി എന്നിവര്‍ ആശംസകളേകി.ആഘോഷ പരിപാടികള്‍ വമ്പിച്ച വിജയമാക്കിയ ഏവര്‍ക്കും പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ജോബി ജോസും,സോണി ജോസഫും നന്ദി രേഖപ്പെടുത്തി.

വാര്‍ത്ത :ബബിലു കരിപ്പായി (പി ആര്‍ ഓ ,ഐ ഐ ഓ )iio 3iio 4iio9iio 7iio 6iio 12iio 11

Scroll To Top