Thursday December 08, 2016
Latest Updates

ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ ഇന്ത്യാക്കാരോട് കാണിക്കുന്നത് വര്‍ണ്ണവിവേചനമെന്ന് ഐറിഷ് ഡോക്റ്റര്‍മാര്‍ 

ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ ഇന്ത്യാക്കാരോട് കാണിക്കുന്നത് വര്‍ണ്ണവിവേചനമെന്ന് ഐറിഷ് ഡോക്റ്റര്‍മാര്‍ 

ഡബ്ലിന്‍ :ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരോട് വിവേചനം കാണിക്കുന്നുവെന്ന് ഐ എംഒ സമ്മേളനത്തില്‍ വിമര്‍ശനം. ട്രെയിനിംഗ് പോസ്റ്റുകള്‍ സംബന്ധിച്ച നയങ്ങളില്‍ തിരുത്തല്‍ അവശ്യമാണെന്നും സമ്മേളനം വിലയിരുത്തി.

കൗണ്‍സില്‍ ഇന്ത്യന്‍ ഡോക്ടര്‍മാരോട് വര്‍ണ്ണ വിവേചനം കാണിക്കുകയാണെന്നും രാജ്യത്ത് വര്‍ഷങ്ങളോളം ജോലി ചെയ്ത ഡോക്ടര്‍മാര്‍ക്ക് ട്രെയിനിംഗിനായി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറേണ്ടി വരുന്നത് നീതീകരിക്കാനാവില്ലെന്നും ഐഎംഒ എന്‍സിഎച്ഡി കമ്മിറ്റിയംഗം ഡോ: ചാള്‍സ് ഗോ പറഞ്ഞു.

ഒരേ സമയം ചികിത്സിക്കാന്‍ അനുവദിക്കുകയും എന്നാല്‍ ട്രെയിനിംഗിനുള്ള അവസരം തടയുകയും ചെയ്യുക വഴി രോഗികളുടെ താല്‍പര്യം അധികൃതര്‍ ബലി കഴിക്കുകയാണെന്ന് ഡോ: മാറ്റ് ഡാഡ് ലിയര്‍ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഇന്റേണ്‍ഷിപ്പുകളുടെ പേര് പറഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ട്രെയിനിംഗ് തടയുന്ന അധികൃതര്‍ പക്ഷേ, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും സമാന സാഹചര്യത്തില്‍ വരുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതായി ഡോ: ജോണ്‍ ഡൂഡി ചൂണ്ടിക്കാട്ടി.

Scroll To Top