Thursday December 08, 2016
Latest Updates

യുവതിയോട് അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

യുവതിയോട് അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരിയോട് അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചd ബുദ്ധിമുട്ടിച്ച ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥെന് സസ്‌പെന്‍ഷന്‍. അന്വേഷണ വിധേയമായിട്ടാണ് സസ്‌പെന്‍ഷന്‍ എന്നതിനാല്‍ എത്ര നാളത്തേക്കാണ് എന്ന കാര്യത്തില്‍ നിശ്ചയമില്ല. ഇമിഗ്രേഷന്‍ അസിസ്റ്റന്റ് വിനോദ് കുമാറിനെയാണ് യുവതിയുടെ അമ്മാവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ ബ്യൂറോ സസ്‌പെന്‍ഡ് ചെയ്തത്.

മാര്‍ച്ച് 18നാണ് പരാതിക്ക് ആധാരമായ സംഭവം നടന്നത്. ബാംഗ്‌ളൂരില്‍ നിന്ന് ഡല്‍ഹി വഴി സിംഗപ്പൂരിലേക്ക് പോകാന്‍ എത്തിയ 37കാരിയോട് വിനോദ് കുമാര്‍ അപമര്യാദയായി പെരുമാറുകയും അശ്ലീല ചുവയുള്ള ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

മദ്യപിക്കാറുണ്ടോ?? ഭര്‍ത്താവ് ജോലിക്ക് പോകുമ്പോള്‍ അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാറുണ്ടോ ? എത്ര കുട്ടികളുണ്ട് ? കുട്ടികളെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിട്ടിട്ട് അന്യപുരുഷന്മാരുമായി ഉല്ലസിക്കാറുണ്ടോ ? എന്നൊക്കെയുള്ള അശ്ലീല ചുവയുള്ള ചോദ്യങ്ങളാണ് ഉദ്യോഗസ്ഥന്‍ ഉന്നയിച്ചത്.

സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. യുവതിയുടെ ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണെന്നും പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും ഇമിഗ്രേഷന്‍ അധികാരികള്‍ക്ക് ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Scroll To Top