Tuesday December 06, 2016
Latest Updates

യൂറോപ്പിലെ ലൈംഗീക തൊഴിലാളികളുടെ താവളമായി അയര്‍ലണ്ട് മാറുന്നുവെന്ന് ഇമിഗ്രന്റ്‌സ് കൌണ്‍സില്‍,നിയന്ത്രിക്കാന്‍ അടിയന്തര നിയമം വേണമെന്ന് ആവശ്യമുയരുന്നു

യൂറോപ്പിലെ ലൈംഗീക തൊഴിലാളികളുടെ താവളമായി അയര്‍ലണ്ട് മാറുന്നുവെന്ന് ഇമിഗ്രന്റ്‌സ് കൌണ്‍സില്‍,നിയന്ത്രിക്കാന്‍ അടിയന്തര നിയമം വേണമെന്ന് ആവശ്യമുയരുന്നു

ഡബ്ലിന്‍ :ലൈംഗിക ജോലികള്‍ക്ക് പണം മുടക്കുന്നത് കുറ്റകരമാക്കിയുള്ള നിയമം എത്രയും പെട്ടെന്ന് പ്രാബല്യത്തില്‍ വരുത്തിയില്ലെങ്കില്‍ രാജ്യം ഇടനിലക്കാരുടേയും, മനുഷ്യക്കടത്തുകാരുടേയും താവളമായി മാറുമെന്ന് ഇമിഗ്രന്റ്‌സ് കൌണ്‍സില്‍ ഓഫ് അയര്‍ലണ്ട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി.

ഇതേ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിയമം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുകയാണ്. ബ്രിട്ടന്റെയോ, അയര്‍ലണ്ടിന്റെയോ ഒരു പ്രവശ്യയില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം പ്രാബല്യത്തിലാവുന്നത്. ഇതോടെ സമീപ പ്രദേശങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ താവളമായി മാറുമെന്നാണ് കൌണ്‍സില്‍ മുന്നറിയിപ്പ് നല്‍കുന്നത്.വേശ്യാവൃത്തി അടക്കമുള്ള ലൈംഗീക പ്രവര്‍ത്തികള്‍ക്കായി പണം ചില്ലവഴിക്കുന്നതാണ് നോര്‍ത്തേന്‍ അയര്‍ലണ്ടില്‍ കുറ്റകരമാവുന്നത്.ഇതോടെ ലൈംഗീകവൃത്തികള്‍ക്കായുള്ള കൂടുതല്‍ ആവശ്യക്കാര്‍ അയര്‍ലണ്ടിലേയ്ക്ക് കടക്കും എന്നാണു ഇമിഗ്രന്റ്‌സ് കൌണ്‍സില്‍ ഭയക്കുന്നത്.

പരസ്യ ലൈംഗീക തൊഴിലാളികളുടെ അയര്‍ലണ്ടിലെ എണ്ണം രണ്ടായിരത്തില്‍ അധികമാണ്.ഇതിന്റെ പത്തിരട്ടിയോളം വരും അറിയപ്പെടാത്ത തൊഴിലാളികള്‍ .എസ്‌കോര്‍ട്ട് അയര്‍ലണ്ട് എന്ന ഒരൊറ്റ സൈറ്റില്‍ ആയിരക്കണക്കിന് ലൈംഗീക തൊഴിലാളികളാണ് അയര്‍ലണ്ടില്‍ നിന്നും ഇരകളെ തേടി പരസ്യം ചെയ്യുന്നത്.ഗം ട്രീ,അടൂസ്,വീവ സ്ട്രീറ്റ്,ലോക്കാന്റോ തുടങ്ങിയ വൈബ് സൈറ്റുകളിലൂടെ പരസ്യ ലൈംഗീക കച്ചവടം ഇപ്പോള്‍ തന്നെ തകൃതിയായി നടക്കുന്നു.യൂറോപ്പിലെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീ പുരുഷന്മാരാണ് അയര്‍ലണ്ടിലെത്തി ശരീരം വില്‍ക്കുന്നവരില്‍ കൂടുതലും.മനുഷ്യ കടത്തും ഇതിനായി വ്യാപകമാണ്.

ഹിത പരിശോധനയില്‍ തോറ്റാലും ജയിച്ചാലും സ്വവര്‍ഗ ലൈംഗീകതയ്ക്ക് കൂടുതല്‍ അംഗീകാരം കൈവരുന്നതോടെ അത്തരക്കാര്‍ക്കും അയര്‍ലണ്ട് പറുദീസയാവും. 
സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച അയര്‍ലണ്ടിലെ ഹോട്ടല്‍ടൂറിസം മേഖലയിലെ സ്ഥാപനങ്ങള്‍ സ്വവര്‍ഗ ലൈംഗീക പ്രവര്‍ത്തനങ്ങള്‍ വഴിയുള്ള ടൂറിസം വരുമാനം ലക്ഷ്യമിടുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

സെക്‌സും മയക്കുമരുന്ന് വില്പ്പനയും വഴി ലഭ്യമാകുന്ന വരുമാനങ്ങളും മൊത്ത ആഭ്യന്തര്‍ ഉദ്പാദനത്തില്‍( ജി ഡി പി )പെടുത്തി കണക്കാക്കാമെന്ന പൊതു തത്വം അയര്‍ലണ്ടും കഴിഞ്ഞ വര്‍ഷം അംഗീകരിച്ചു നടപ്പാക്കുന്നുണ്ട്.250 മില്ല്യന്റെ വരുമാനം ലൈംഗീകാനുബന്ധ പ്രവര്‍ത്തികളിലൂടെയും 115 മില്യന്റെ വരുമാനം മയക്ക് മരുന്ന് വില്‍പ്പനയുമായി ബന്ധപ്പെട്ട മേഖലകളിലും ഉള്‍പ്പെടുത്തി ജി ഡി പി പെരുപ്പിക്കാമെന്നാണ് സി എസ് ഓ യുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ലൈംഗീക കച്ചവടങ്ങള്‍ നിയന്ത്രിക്കുന്നതിനായി ജസ്റ്റിസ് മിനിസ്റ്റര്‍ ഫ്രാന്‍സിസ് ഫിറ്റ്‌സ്‌ജെറാള്‍ഡ് സമാനമായ ബില്‍ കഴിഞ്ഞ നവംബറില്‍ അവതരിപ്പിച്ചിരുന്നു. മന്ത്രി നീക്കവുമായി മുന്നോട്ടു പോവണമെന്നും എത്രയും പെട്ടെന്ന് നിയമം പ്രാബല്യത്തില്‍ വരുത്താനവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കൌണ്‍സില്‍ പ്രതിനിധി ബ്രയാന്‍ കില്ലോറന്‍ ആവശ്യപ്പെട്ടു.

ഇമിഗ്രന്റ്‌സ് കൌണ്‍സിലിനു പുറമെ, ഡോറസ് ലൂംനി, റുഹാമ എന്നീ സംഘടനകളും മനുഷ്യക്കടത്ത് തടയുന്നതിനായി യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള 100 വ്യത്യസ്ത ഏജന്‍സികളുടെ ഒരു സമ്മേളനത്തില്‍ അടുത്തിടെ പങ്കെടുത്തിരുന്നു. മനുഷ്യക്കടത്തിനിരയാവുന്ന സ്ത്രീകളില്‍ 80 ശതമാനവും ലൈംഗിക ചൂഷണങ്ങള്‍ക്കും ഇരയാവുന്നതായി ഫിറ്റ്‌സ്‌ജെറാള്‍ഡും അടുത്തിടെ സമ്മതിച്ചിരുന്നുFishnet_gains______1989144a

Scroll To Top