Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ ചൈല്‍ഡ് ബെനഫിറ്റ് വെട്ടിച്ചുരുക്കണമെന്ന് ഐ എം എഫ് നിര്‍ദേശം

അയര്‍ലണ്ടിലെ ചൈല്‍ഡ് ബെനഫിറ്റ് വെട്ടിച്ചുരുക്കണമെന്ന് ഐ എം എഫ് നിര്‍ദേശം

ഡബ്ലിന്‍:ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ് വെട്ടിച്ചുരുക്കുന്നത് പരിഗണിക്കണമെന്ന് ഐ എം എഫ് ഐറിഷ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.’എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും ചൈല്‍ഡ് ബെനഫിറ്റ് നല്‍കേണ്ടതില്ലെന്നാണ് ഐ എം എഫ് കരുതുന്നത്.എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്കുന്ന സാമ്പത്തിക സംരക്ഷണം യാതൊരു കാരണവശാലും കുറയ്ക്കാനും പാടില്ല ‘അയര്‍ലണ്ടിലെ ഐ എം എഫ് മിഷന്‍ ചീഫ് ക്രയഗ് ബൂമോണ്ട് വ്യക്തമാക്കി. 

രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥ താഴേയ്ക്ക് പോകാതെ സുരക്ഷിതമാക്കുകയാണ് പ്രധാനം.ഏവിടെയൊക്കെ സേവിംഗ് ഉറപ്പു വരുത്താമോ അവിടെയെല്ലാം ഉറപ്പു വരുത്തണം.അതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗങ്ങള്‍ കണ്ടെത്തണം.ചൈല്‍ഡ് ബെനഫിറ്റ് വെട്ടി ചുരുക്കാനുള്ള നിര്‍ദേശം നല്‍കികൊണ്ട് ഐ എം എഫ് ചീഫ് പറഞ്ഞു.

അയര്‍ലണ്ടിലെ ധനാകാര്യ നയ രൂപീകരണ സമിതി കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനു മുന്നോടിയായി ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.നികുതി സ്ലാബിന്റെ അനുപാതം അനുസരിച്ച് ചൈല്‍ഡ് ബെനഫിറ്റ് ക്രമീകരിക്കണം എന്നായിരുന്നു അവരുടെ ആവശ്യം.രാജ്യത്തെ 70 ശതമാനത്തോളം വരുന്ന താഴ്ന്ന വരുമാനക്കാരെ വെട്ടിച്ചുരുക്കല്‍ ബാധിക്കുകയില്ലെന്നായിരുന്നു അവരുടെ കണ്ടെത്തല്‍.എന്നാല്‍ സാമുഹ്യ സുരക്ഷാ മന്ത്രി ജോണ്‍ ബര്‍ട്ടന്റെ നിര്‍ബന്ധത്താല്‍ അന്ന് ആ നീക്കം നടന്നില്ല.

പൊതു തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ ഐ എം എഫ് നിര്‍ദേശത്തെ തള്ളികളയാനാണ് സാധ്യതയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

Scroll To Top