Sunday December 11, 2016
Latest Updates

യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് കുറയ്ക്കുന്നതിനെതിരെ ഐ എം എഫ്:രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ ഇലക്ഷന്‍ സ്റ്റണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ 

യൂണിവേഴ്‌സല്‍ സോഷ്യല്‍ സര്‍വീസ് ചാര്‍ജ് കുറയ്ക്കുന്നതിനെതിരെ ഐ എം എഫ്:രാഷ്ട്രീയ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ ഇലക്ഷന്‍ സ്റ്റണ്ടെന്ന് സാമ്പത്തിക വിദഗ്ദര്‍ 

ഡബ്ലിന്‍ :യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജില്‍ കുറവ് വരുത്തുമെന്ന വാഗ്ദാനവുമായി അയര്‍ലണ്ടിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് ഗോഥയില്‍ സജീവമായിരിക്കെ അത്തരമൊരു നിര്‍ദേശം പ്രായോഗികമായിരിക്കില്ലെന്ന പരസ്യപ്രസ്താവനയുമായി ഐ എം എഫ് രംഗത്തെത്തി.നിലവിലുള്ള അവസ്ഥയില്‍ യൂ എസ് സി യുടെ വെട്ടിചുരുക്കല്‍ ഐറിഷ് സബദ് ഘടനയ്ക്ക് കനത്ത ആഘാതം നല്കുമെന്നാണ് ഐ എം എഫിന്റെ വാദം.
ഫിനഗേല്‍ യൂ എസ് സി നിര്‍ത്തലാക്കുമെന്ന് പറയുമ്പോള്‍.72,000 യൂറോ വരെ വരുമാനമുള്ളവരെ ചാര്‍ജില്‍ നിന്നും ഒഴിവാക്കുമെന്നാണ് ലേബര്‍ പാര്‍ട്ടിയുടെ വാദം.പ്രതിപക്ഷ കക്ഷിയായ ഫിയനാ ഫാളാവട്ടെ 80000 ത്തിനു വരെ യൂ എസ് സി ഈടാക്കില്ലെന്നാണ് ജനങ്ങള്‍ക്ക് നല്കുന്ന വാഗ്ദാനം.ഷിന്‍ ഫിനിന്റെ അഭിപ്രായം മിനിമം വേജ് മാത്രം ലഭിക്കുന്നവരെ യൂണിവേഴ്‌സല്‍ സര്‍വീസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കണമെന്നാണ്.ചുരുക്കത്തില്‍ എല്ലാ കക്ഷികളും പ്രചാരണത്തില്‍ ഒന്നാം സ്ഥാനം കൊടുക്കുന്നത് യൂ എസ് സി കുറവ് ചെയ്യുന്നത് സംബന്ധിച്ച വാഗ്ദാനമാണ്.

ഐ എം എഫ് നല്കുന്ന സന്ദേശമാവട്ടെ ഇത്തരമൊരു നീക്കത്തെ ഐ എം എഫ് എതിര്‍ക്കുമെന്നു തന്നെയാണ്.വോട്ടു നേടാനുള്ള തന്ത്രത്തിലുപരിയായി ഒരു രാഷ്ട്രീയ കക്ഷിയും ലക്ഷ്യമിടുന്ന വിധത്തില്‍ യൂ എസ് സി കുറയ്ക്കാന്‍ ഐ എം എഫ് പിന്തുണ ലഭിക്കില്ല.മറ്റ് നിരവധി സാമ്പത്തിക സ്രോതസുകള്‍ ഐ എം എഫില്‍ നിന്നാണ് അയര്‍ലണ്ടിന് ഇപ്പോഴും ലഭികുന്നത് എന്നതിനാല്‍ ഐ എം എഫ് വാദത്തെ അംഗീകരിച്ചു കൊണ്ട് മാത്രമേ അയര്‍ലണ്ടിന് മുമ്പോട്ടു പോകാനാവുകയുള്ളൂ എന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന വാഗ്ദാനങ്ങള്‍ പ്രായോഗികതയില്‍ വരില്ലെന്നും സാമ്പത്തിക വിദഗ്ദര്‍ പറയുന്നു.

Scroll To Top