Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ നീതി തേടി കോടതിയിലേയ്ക്ക് :ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ വീണ്ടും വാഗ്ദാനം ലംഘിച്ചു 

അയര്‍ലണ്ടിലെ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ നീതി തേടി കോടതിയിലേയ്ക്ക് :ഐറിഷ് മെഡിക്കല്‍ കൗണ്‍സില്‍ വീണ്ടും വാഗ്ദാനം ലംഘിച്ചു 

ഡബ്ലിന്‍ :ട്രെയിനിംഗ് പോസ്റ്റുകളിലേക്ക് യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള ഡോക്ടര്‍മാരെ നിയമിക്കേണ്ടെന്ന ഐറിഷ് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം വിവാദമാകുന്നു. ന്യായരഹിതമായ കൗണ്‍സിലിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധിക്കാനൊരുങ്ങുകയാണ് അയര്‍ലണ്ടിലെ ഓവര്‍സീസ് ഡോക്ടര്‍മാരുടെ സംഘടന. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ വിശദീകരണമെങ്കിലും തങ്ങളെ അപഹസിക്കുന്ന തീരുമാനമായിട്ടാണ് ഓവര്‍സീസ് ഡോക്ടര്‍മാര്‍ ഇതിനെ കാണുന്നത്.

ട്രെയിനിംഗ് പോസ്റ്റുകളിലേക്ക് ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ള ഡോക്റ്റര്‍മാര്‍ക്ക് സൗകര്യമൊരുക്കുമെന്ന് ഐ എം സി ആദ്യ സൂചനകള്‍ നല്കിയിയിരുന്നു.എന്നാല്‍ അതിനു ഘടകവിരുദ്ധമായാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ ഇതിനായി നടത്തുന്ന പോരാട്ടങ്ങള്‍ വീണ്ടും തുടരേണ്ട അവസ്ഥയാണ്. 

അലര്‍ലണ്ടില്‍ ജോലി ചെയ്യുന്നവരില്‍ 34 ശതമാനം ആളുകളും വിദേശ രാജ്യങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയവരാണ്. അയര്‍ലണ്ടില്‍ പഠിക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മിക്കവരും തന്നെ ആ രാജ്യത്ത് ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തവരാണ്. പഠനശേഷം വിദേശരാജ്യങ്ങളിലേക്ക് കുടിയേറാനുംഅടുത്ത അഞ്ച് വര്‍ഷത്തേക്ക് എങ്കിലും നാട്ടിലേക്ക് തിരികെ വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവരുമാണവര്‍. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടെയുള്ള വിദേശ ഡോക്ടര്‍മാര്‍ക്ക് നോണ്‍ ട്രെയിനിംഗ് സര്‍വീസ് ഗ്രേഡ് ജോബ്‌സില്‍ മാത്രമെ ജോലി ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ അത് പ്രതികൂലമായി ബാധിക്കുന്നത് ആതുരസേവന രംഗത്തെ തന്നെയാണ്.

ഇക്കാര്യങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദ്ദങ്ങള്‍ ഓവര്‍സീസ് ഡോക്ടര്‍മാരുടെ സംഘടന
നടത്തിക്കൊണ്ടിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിഷയത്തില്‍ എന്ത് തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തങ്ങള്‍ തയാറാണെന്നും എന്നാല്‍ അതിന്
മുതിരേണ്ടത് ഐറിഷ് മെഡിക്കല്‍ കൗണ്‍സിലാണെന്നും ഓവര്‍സീസ് മെഡിക്ക്‌സ് ഓഫ് അയര്‍ലണ്ട് ജറല്‍ സെക്രട്ടറി ഡോ. ഷാക്യ ഭട്ടാചര്‍ജി പറയുന്നു.ഏപ്രില്‍ മാസത്തില്‍ സംഘടന കോടതിയെ സമീപിക്കുകയാണ്.

നീതി നടപ്പാക്കി കിട്ടുന്നതിനുള്ള പോരാട്ടത്തില്‍ അയര്‍ലണ്ടിലെ മുഴുവന്‍ ഇന്ത്യാക്കാരും തങ്ങള്‍ക്ക് പിന്തുണ നല്കണമെന്ന് ഡോ.ഭട്ടാചാര്യ അഭ്യര്‍ഥിച്ചു.

Scroll To Top