Sunday December 11, 2016
Latest Updates

നഴ്‌സുമാര്‍ ബുള്ളിയിംഗ് നടത്തുന്നുവെന്ന് അയര്‍ലണ്ടിലെ ട്രെയ്‌നി ഡോക്റ്റര്‍മാര്‍ 

നഴ്‌സുമാര്‍ ബുള്ളിയിംഗ് നടത്തുന്നുവെന്ന് അയര്‍ലണ്ടിലെ ട്രെയ്‌നി ഡോക്റ്റര്‍മാര്‍ 

ഡബ്ലിന്‍:നഴ്‌സുമാരുടെ ബുള്ളിയിംഗിന് ട്രെയ്‌നി ഡോകടര്‍മാര്‍ ഇരയാകുന്നുവെന്ന് റിപ്പോര്‍ട്ട്. 10 ഡോക്ടര്‍മാരില്‍ മുന്നു പേരും ജോലിക്കിടെ ബുള്ളിയിംഗിന് വിധേയരാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ട്രെയിനിംഗ് കാലയളവില്‍ തന്നെ ഇവര്‍ക്കെതിരെ ബുള്ളിയിംഗ് നടത്തിയതായി മെഡിക്കല്‍ കൗണ്‍സിലിനോട് പ്രതികരിച്ചവരില്‍ 35 ശതമാനം പേരും പറഞ്ഞു.

സീനിയര്‍ ഡോക്ടര്‍മാരാണ് ബുള്ളിയിംഗ് നടത്തുന്നതെന്ന് പകുതിയോളം ട്രെയ്‌നി ഡോക്ടര്‍മാരും പറഞ്ഞു. എന്നാല്‍ 36 ശതമാനത്തോളം ട്രെയ്‌നി ഡോക്ടര്‍മാരും പറഞ്ഞത് നഴ്‌സുമാരും മിഡ്‌വൈഫുമാരാണ് ബുള്ളിയിംഗ് നടത്തുന്നതെന്നാണ്. പത്തില്‍ ഏഴ് ട്രെയ്‌നി ഡോക്ടര്‍മാരും ട്രെയ്‌നിംഗ് കാലയളവില്‍ തങ്ങള്‍ നേരിട്ട ബുള്ളിയിംഗിനെ കുറിച്ച് അധികൃതരെ അറിയിച്ചില്ല. റിപ്പോര്‍ട്ട് ചെയ്തവരില്‍ 40 ശതമാനം പേരും ഇതിനെതിരെ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നവരുമാണ്. 

ട്രെയ്‌നി ഡോക്ടര്‍മാര്‍ ബുള്ളിയിംഗിന് ഇരയാകുന്നുവെന്ന റിപ്പോര്‍ട്ട് നിരാശാജനകമാണെന്നും ഇതിനെതിരെ അടിയന്തരമായി നടപടി ഉണ്ടാകണമെന്നും മെഡിക്കല്‍ കൗണ്‍സിലിന്റെ സിഇഒ ബില്‍ പ്രസിക്ഫ പറഞ്ഞു.

Scroll To Top