Tuesday December 06, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള ലോറിയില്‍ തണുത്തുവിറച്ച് 21 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി,ദിവസം തോറും അഭയാര്‍ഥികള്‍ അയര്‍ലണ്ടില്‍ എത്തുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍

അയര്‍ലണ്ടിലേയ്ക്കുള്ള ലോറിയില്‍ തണുത്തുവിറച്ച് 21 അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി,ദിവസം തോറും അഭയാര്‍ഥികള്‍ അയര്‍ലണ്ടില്‍ എത്തുന്നുണ്ടെന്ന് വെളിപ്പെടുത്തല്‍

ഡബ്ലിന്‍:അയര്‍ലണ്ടിലേയ്ക്കുള്ള ലോറിയില്‍ കയറി രാജ്യത്തേയ്ക്ക് കടക്കാന്‍ പദ്ധതിയിട്ട അനധികൃത കുടിയേറ്റക്കാര്‍ പിടിയിലായി,

ശനിയാഴ്ച തന്റെ റഫ്രിജറേറ്റഡ് ട്രെയിലറിന്റെ പിന്‍ഭാഗം കണ്ട് ഡ്രൈവറായ ഐറിഷുകാരനാണ് ഇവരെ കുറിച്ച് പോലീസിനു വിവരം നല്കിയത്. അവിടെ തണുത്തുവിറച്ചിരിക്കുന്നത് 21 അനധികൃത കുടിയേറ്റക്കാരായിരുന്നു. !സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ വില്‍ട്ട്ഷയറിലുള്ള ചിപ്പന്‍ഹാമിലായിരുന്നു സംഭവം.

320 കിലോമീറ്ററോളം ലോറിക്കകത്ത് തണുത്തുവിറച്ചിരിക്കുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഡ്രൈവര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസും ഏഴ് ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തി. പുതപ്പ് നല്‍കിയശേഷം ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

ലിമറിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ ലിയാട്രന്‍സിന്റേതായിരുന്നു ട്രെയിലര്‍. ബ്രിട്ടന്‍, യൂറോപ്പ് എന്നവിടങ്ങളിലേയ്ക്ക് ലോറി സര്‍വ്വീസ് നടത്തുന്നുണ്ട്.

ഫ്രാന്‍സ് വഴി യാത്ര ചെയ്യുന്ന ഐറിഷുകാരോട് ഇത്തരം അനധികൃത കുടിയേറ്റക്കാരെ കരുതിയിരിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ചില ഡ്രൈവര്‍മാര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളുമുണ്ട്.അഭയാര്‍ഥികളോട് അനുകൂല സമീപനം പുലര്‍ത്തുന്ന യൂറോപ്യന്‍ യൂണിയനിലെ താരതമ്യേനെ മെച്ചപ്പെട്ട രാജ്യം എന്ന നിലയ്ക്ക് ഇവിടെയ്ക്ക് അനുദിനം അനധികൃത കുടിയേറ്റക്കാര് എത്തുന്നുണ്ട് എന്ന സൂചന ശക്തമാക്കുന്നതാണ് സംഭവമെന്ന് അന്തര്‍ദേശീയ ഏജന്‍സികള്‍ വെളിപ്പെടുത്തി.

Scroll To Top