Sunday December 11, 2016
Latest Updates

അയര്‍ലണ്ടിലേയ്ക്കുള്ള അനധികൃത കുടിയേറ്റം:പരിശോധന കര്‍ശനമാക്കും,പാക്കിസ്ഥാനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം 

അയര്‍ലണ്ടിലേയ്ക്കുള്ള അനധികൃത കുടിയേറ്റം:പരിശോധന കര്‍ശനമാക്കും,പാക്കിസ്ഥാനികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം 

ഡബ്ലിന്‍:പാക്കിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേയ്ക്ക് പ്രവഹിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.മുമ്പെങ്ങും ഇല്ലാത്തത്ര തോതിലാണ് പാക്കിസ്ഥാനികള്‍ അയര്‍ലണ്ടിലേയ്ക്ക് ഇരച്ചു കയറുന്നത്,
സന്ദര്‍ശക വിസയിലും മറ്റുമായി ഇംഗ്ലണ്ടില്‍ എത്തിയ ശേഷം ബെല്‍ഫാസ്റ്റ് വഴി അയര്‍ലണ്ടില്‍ എത്തി അഭയം ചോദിക്കുന്ന രീതിയാണ് പാക്കിസ്ഥാനികള്‍ സ്വീകരിക്കുന്നത്,റഫ്യൂജി കമ്മീഷണറുടെ ഓഫിസ് നല്കുന്ന കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ആകെ അഭയം തേടിയതിനേക്കാള്‍ കൂടുതല്‍ പേരാണ് ഈ വര്‍ഷം ഇതേ വരെ അഭയം തേടി വന്നിരിക്കുന്നത്.

ആകെ 1147 റഫ്യൂജി അപേക്ഷകളില്‍ 529 എണ്ണവും പാക്കിസ്ഥാനികളുടെതാണ്.90 എണ്ണം ബംഗ്ലാദേശികളുടെതും. പാക്കിസ്ഥാനിലേയ്ക്ക് തിരിച്ചു പോകാനുള്ള സന്നദ്ധതയില്ലാത്തവരാണ് സുരക്ഷിത സാമ്പത്തിക താവളം തേടി ഇവിടെ എത്തുന്നതെന്ന് അയര്‍ലണ്ടിലെ പാക്കിസ്ഥാനി കള്‍ച്ചറല്‍ അസോസിയേഷന്‍ ഡയറക്ടര്‍ അമീര്‍ ദവിസ് പറഞ്ഞു.യൂ കെയില്‍ പഠനം കഴിഞ്ഞാണ് ഇവരില്‍ മിക്കവരും അയര്‍ലണ്ടിലേയ്ക്ക് കടക്കുന്നത്.

അയര്‍ലണ്ടില്‍ അനധികൃതമായി എത്തിച്ചേരുന്ന മുസ്ലീം വംശജരില്‍ ഈ രണ്ടു രാജ്യങ്ങളില്‍ ഉള്ളവര്‍ റഫ്യൂജി പദവി തേടുമ്പോള്‍ ഗള്‍ഫ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാതൊരു വിധ അംഗീകാരവും ഇല്ലാതെ താമസ സൗകര്യം കണ്ടെത്തുകയാണെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.

യൂ കെ യില്‍ ഇമിഗ്രേഷന്‍ ചെക്കിംഗ് കര്‍ശനമാക്കിയതിനാലാണ് ചില ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നടക്കമുള്ള അഭയാര്‍ഥികള്‍ വന്‍ തോതില്‍അയര്‍ലണ്ടിലേയ്ക്ക് രക്ഷപ്പെട്ടെത്തുന്നത്.ഇത്തരം സാഹചര്യങ്ങളില്‍ അയര്‍ലണ്ടിലും പരിശോധനകള്‍ കര്‍ശനമാക്കുവാന്‍ മന്ത്രി ഫ്രാന്‍സീസ് ഫിറ്റ്‌സ് ജറാള്‍ഡ് നിര്‍ദേശിച്ചു.അതിര്‍ത്തി മേഖലയില്‍ കൂടി കടന്നു വരുന്ന വാഹനങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ അടുത്തു തന്നെ കര്‍ശനമാക്കാനും ,യാത്രാ രേഖകള്‍ പരിശോധിക്കാനും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

ഫ്രാന്‍സിലും മറ്റു യൂറോപ്യന്‍ മേഖലകളിലും ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുടിയേറ്റ നയം തന്നെ പുനരവലോകനം ചെയ്യണമെന്ന് വിവിധ സാമൂഹ്യ സംഘടനകള്‍ ആവശ്യപ്പെട്ടു.

Scroll To Top