Thursday December 08, 2016
Latest Updates

അയര്‍ലണ്ടിന് കുടിയേറി പോരാന്‍ വെറും 5000 യൂറോ!വെക്സ്ഫോര്‍ഡിലെ ന്യൂ റോസില്‍ പിടി കൂടിയ അനധികൃത കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ സംരക്ഷണത്തിലേയ്ക്ക്

അയര്‍ലണ്ടിന് കുടിയേറി പോരാന്‍ വെറും 5000 യൂറോ!വെക്സ്ഫോര്‍ഡിലെ ന്യൂ റോസില്‍ പിടി കൂടിയ അനധികൃത കുടിയേറ്റക്കാര്‍ സര്‍ക്കാര്‍ സംരക്ഷണത്തിലേയ്ക്ക്

വെക്‌സ്‌ഫോര്‍ഡ് :വെക്സ്ഫോര്‍ഡ് കൗണ്ടിയിലെ ന്യൂ റോസില്‍ കണ്ടെയ്നറില്‍ കടത്തിക്കൊണ്ടുവന്ന അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി. ഫ്രാന്‍സിലെ ചെര്‍ബോര്‍ഗില്‍ നിന്നുമാണ് മൂന്നു വയസ്സുള്ള പെണ്‍കുട്ടിയും ഒരു സ്ത്രിയുമടക്കം അഞ്ചു പേരെ കണ്ടെയ്നറില്‍ കയറ്റി കടത്തിക്കൊണ്ടുവന്നത്. നേരത്തെ കണ്ടെത്തിയതിനാല്‍ ഇവര്‍ കണ്ടെയ്നറിനുള്ളില്‍ക്കിടന്ന് ശ്വാസം മുട്ടി മരിക്കാതെ രക്ഷപ്പെടുത്താന്‍ സാധിച്ചുവെന്ന് ന്യൂ റോസ് കൗണ്‍സിലര്‍ മൈക്കല്‍ ഷീഹാന്‍ പറഞ്ഞു.

ഫ്രാന്‍സില്‍ നിന്നും അയര്‍ലണ്ടിലെക്കുള്ള 19 മണിക്കൂര്‍ സമയം ഇവരുടെ യാത്ര ശീതികരിച്ച കപ്പലില്‍ കയറ്റിയ കൂറ്റന്‍ റഫ്രിജറേറ്ററിനുള്ളില്‍ കയറിയിരുന്നായിരുന്നു.

മൂന്നു പുരുഷന്മാരും ഒരു സ്ത്രീയും ഇരുപതുകളിലുള്ളവരാണ്. ഫ്രാന്‍സിലെ ചെര്‍ബര്‍ഗില്‍ നിന്നും ഇവര്‍ അനധികൃതമായി കപ്പലില്‍ ഒളിച്ചു കയറിയതിനു ഓരോരുത്തരും 5000 യൂറോ വീതം കൈക്കൂലി നല്‍കിയതായി ഇവര്‍ ഗാര്‍ഡയോട് വെളിപ്പെടുത്തിയിട്ടുണ്ട്.ഇറാഖില്‍ നിന്നും രക്ഷപ്പെട്ടെത്തിയ കുര്‍ദ്ദുകളാണ് ഇവര്‍ എന്നാണ് കരുതുന്നത്. ഇവരെ കുടിയേറ്റ നിയന്ത്രണ ബോര്‍ഡിന്റെ സംരക്ഷണയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരിയില്‍ ന്യൂ റോസില്‍ ഒരു കണ്ടെയ്നറില്‍ നിന്നും ഒമ്പത് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തിയിരുന്നു.അയര്‍ലണ്ടിലേക്ക് വരുന്ന മിക്ക കണ്ടയ്നറുകളിലും ഇത്തരം കുടിയേറ്റക്കാരെ അയയ്ക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുമ്പ് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.ഒരിക്കല്‍ രാജ്യത്തെത്തിയാല്‍ തിരിച്ചു പോകാതിരിക്കാനുള്ള അടവ് തന്ത്രങ്ങളുമായാണ് ഇവരുടെ വരവ്.

ഐറിഷ് മലയാളി ന്യൂസ് ബ്യുറോ

Scroll To Top