Saturday December 03, 2016
Latest Updates

സ്യൂട്ട് കേസില്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ബാലനെ അമ്മയ്ക്ക് വിട്ടുകൊടുത്തു !

സ്യൂട്ട് കേസില്‍ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച ബാലനെ അമ്മയ്ക്ക് വിട്ടുകൊടുത്തു !

ബാഴ്‌സിലോണ :സ്പാനിഷ് അതിര്‍ത്തിയില്‍ സ്യൂട്ട് കേസില്‍ അടച്ച നിലയില്‍ കണ്ടെത്തിയ എട്ടു വയസുകാരനെ അമ്മയ്ക്ക് കൈമാറി. മെയ് ഏഴിന് സ്യൂട്ട്‌കേസില്‍ അടച്ച നിലയില്‍ കണ്ടെത്തിയ അഡൂ ക്വട്ടാര എന്ന ബാലന്‍ ഉത്തര ആഫ്രിക്കയിലെ സ്പാനിഷ് അധിനിവേശ
പ്രദേശമായ സ്യൂട്ടയില്‍ ബാല സംരക്ഷണ കേന്ദ്രത്തില്‍ കഴിയുകയയിരുന്നു.
29 വയസുള്ള യുവതിയാണ് അതിര്‍ത്തി കടക്കാനായി ബാലനെ സ്യൂട്ട്‌കേസിലാക്കി കൊണ്ടു വന്നത്. അതിര്‍ത്തിയിലെ പരിശോധനകളില്‍ കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് അല്പ സമയത്തിനകം തന്നെ കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക്
കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് പിതാവ് അലി ക്വട്ടാരയും അറസ്റ്റ് ചെയ്യപ്പെട്ടു.
കഴിഞ്ഞാഴ്ച്ച അഡൂവിന് സ്‌പെയിനില്‍ ജീവിക്കുന്നതിന് ഒരു മാസത്തെ അനുമതി നല്‍കിയ അധികൃതര്‍ കുട്ടിയുടെ മാതാവ് ആരെന്നു തെളിയിക്കുന്നതിനായി ഡി എന്‍ എ പരിശോധന നടത്തിവരികയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ മാതാവാണെന്നു തെളിയിക്കപ്പെട്ട ലൂസി ക്വട്ടാരക്ക് അഡൂവിനെ കൈമാറുകയായിരുന്നു.sui 2
ഭര്‍ത്താവിനൊപ്പം മൊറോക്കന്‍ തീരത്തുള്ള സ്‌പെയിനിന്റെ മറ്റൊരു പ്രവിശ്യയായ കാനറി ഐലന്‍ഡില്‍ നിയമവിധേയമായി തന്നെ താമസിച്ചു വരികയായിരുന്നു ലൂസി. കഴിഞ്ഞ വര്‍ഷമാണ് ലൂസി ജന്‍മനാടായ ഐവറി കോസ്റ്റില്‍നിന്നും താമസം മാറിയിരുന്നത്. 11
വയസ്സുകാരിയായ മകളെ ഒപ്പം കൂട്ടിയിരുന്നെങ്കിലും അഡൂവിനെ മുത്തശ്ശിയോടൊപ്പം ഐവറികോസ്റ്റില്‍ തന്നെ താമസിപ്പിച്ചു.
2014ല്‍ മുത്തശ്ശിയുടെ മരണത്തോടെ അഡൂവിനേയും ദ്വീപിലെത്തിക്കാന്‍ കുടുംബം നിര്‍ബന്ധിതരായി. ഇതിനായി അപേക്ഷ സമര്‍പ്പിക്കപ്പെട്ടുവെങ്കിലും 58യൂറോ മാത്രമാണ് അഡൂവിന്റെ പിതാവിന്റെ മാസ വരുമാനമെന്നു ചൂണ്ടിക്കാട്ടി അപേക്ഷ
നിരസിക്കപ്പെട്ടു. 1,333 യൂറോയായിരുന്നു ആവശ്യമായ മാസവരുമാനം.
ഇതേ തുടര്‍ന്നാണ് അനധികൃതമായി അഡൂവിനെ സ്‌പെയിനിലെത്തിക്കാന്‍ കുടുംബം ശ്രമിച്ചത്. ആയിരങ്ങളാണ് ഓരോ വര്‍ഷവും സ്യൂട്ട, മെലില്ല, മൊറോക്കന്‍ തീരങ്ങളിലെ ദ്വീപുകള്‍ എന്നിങ്ങനെയുള്ള സ്പാനിഷ് അധിനിവേശ പ്രദേശങ്ങളിലേക്ക് മെച്ചപ്പെട്ട ജീവിത മാര്‍ഗ്ഗം തേടി അനധികൃത കുടിയേറ്റം നടത്തുന്നത്

Scroll To Top